ഒരു താറാവിനെ പിടിക്കാന്‍ കടുവയ്ക്ക് കഴിയില്ലേ? കാട്ടിലെ രാജാവിനെ പലകുറി കബളിപ്പിക്കുന്ന താറാവിന്റെ വീഡിയോ വൈറല്‍

പ്രതീകാത്മക ചിത്രം

കാട്ടിലെ രാജാവ് എന്നു വിളിക്കപ്പെടുന്നത് സിംഹമാണെങ്കിലും ശൗര്യത്തിന്റെ കാര്യത്തില്‍  സിംഹമാണോ കടുവയാണോ ആ വിളിക്ക് അര്‍ഹന്‍ എന്ന് വിശദമായി ചര്‍ച്ചചെയ്യപ്പെടേണ്ട കാര്യമാണ്. അത്ര ‘കൊടും ഭീകരനായ’ കടുവയെയാണ് ഒരു കൊച്ചു ജീവി വളരെ ലളിതമായി തന്മേയത്വത്തോടെ പറ്റിച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയയിലെ സിംബിയോ വൈല്‍ഡ് ലൈഫ് പാര്‍ക്ക് എന്ന കാഴ്ച്ചബംഗ്ലാവിലാണ്  സംഭവം നടന്നത്. ഒരു കൊച്ചു കൃത്രിമ തടാകത്തില്‍ നീന്തിത്തുടിക്കുന്ന താറാവിനുനേരെ ഒരു കടുവ നീന്തിയടുക്കുന്ന കാഴ്ച്ചയോടെയാണ് വീഡിയോ ആരംഭിക്കുന്നത്. കടുവ തൊട്ടടുത്തെത്തുമ്പോള്‍ താറാവ് മുങ്ങും. പല തവണ ഇതാവര്‍ത്തിക്കുമ്പോള്‍ അരിശംപൂണ്ട കടുവ താറാവിനുനേരെ ചാടുന്നു. താറാവ് വളരെ വിദഗ്ധമായി മുങ്ങിയ ശേഷം വേറെയൊരിടത്ത് പൊങ്ങുന്നു. അവസാനം താറാവിനെ പിടിക്കാനാവാതെ കടുവയ ഇളിഭ്യനായി തടാകത്തില്‍നിന്നും കയറിപ്പോകുന്നു.

സംഭവം തടാകത്തിലായതിനാലാണ് താറാവിന് രക്ഷപ്പെടാനായത്. സിംബിയോ വൈല്‍ഡ് ലൈഫ് പാര്‍ക്കിന്റെ ഔദ്യോഗിക  ഫെയ്സ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തുവന്നത്. എന്തായാലും ലോകത്തിലെ ഏറ്റവും ധീരയായ താറാവിന്റെ വീഡിയോ ആഘോഷിക്കുകയാണ് സൈബര്‍ ലോകം.

DONT MISS
Top