‘ഒന്നിനെയും നാടുകടത്തുകയല്ല, വന്നതിനെയെല്ലാം സ്വീകരിക്കുന്ന പാരമ്പര്യമുള്ള രാജ്യമാണ് നമ്മുടേത്’; എംടിക്കും കമലിനും എെക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫെഫ്ക

കൊച്ചി: മലയാള ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മയായ ഫെഫ്കയുടെ നേതൃത്വത്തിൽ പ്രതിരോധ സംഗമം സംഘടിപ്പിച്ചു. എംടി വാസുദേവൻ നായർക്കും കമലിനും സംഗമം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

രാഷ്ട്രീയ അഭിപ്രായ വ്യത്യാസം നിലനിർത്തി കൊണ്ട് ബഹുസ്വരതയോടെ പ്രവർത്തിക്കുന്ന ചലച്ചിത്ര കൂട്ടായ്മ പ്രവർത്തകർക്ക് നേരെയുള്ള വേട്ടയാടലും ചാപ്പ കുത്തലും ഒരുപോലെ എതിർക്കപ്പെടണം. എംടിയും കമലും സ്വതന്ത്രമായ അഭിപ്രായം പ്രകടിപ്പിച്ചപ്പോൾ വേട്ടയാടപ്പെട്ടു. മതനിരപേക്ഷതയുടെ അവസാന ഇടങ്ങളിലൊന്ന് മലയാള ചലച്ചിത്ര മേഖലയാണെന്നും ഫെഫ്ക ജനറൽ സെക്രടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു. ഒന്നിനെയും നാടുകടത്തുകയല്ല, വന്നതിനെയെല്ലാം സ്വീകരിക്കുന്ന വിശാലമായ വലിയ പാരമ്പര്യമുള്ള രാജ്യമാണ് നമ്മുടേത്. ഇതിനെ തച്ചുടയ്ക്ക സമീപനങ്ങളെ കൂട്ടായ് ചെറുക്കണമെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ പറഞ്ഞു

കലാകാരൻമാരോടുള്ള ഇത്തരം അസഹിഷ്ണുത സമീപനം കൊണ്ട് എംടിക്കും കമലിനും ഒന്നും സംഭവിക്കുകയില്ല എന്ന് കെപിഎസി ലളിത പറഞ്ഞു. ഫെഫ്കയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര താരം മഞ്ജു വാര്യർ ദൃഢപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

DONT MISS
Top