ഹോളിവുഡിനെ വെല്ലുന്ന ട്രെയിലറിന് വന്‍ വരവേല്‍പ്പ്; ഫഹദിന്റെ ടേക്ക് ഓഫ് ഉടനെത്തും

പ്രതീകാത്മക ചിത്രം

ശ്രദ്ധേയരായ താരങ്ങള്‍ അണിനിരക്കുന്ന ടേക്ക് ഓഫ് എന്ന മലയാള ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ആരവങ്ങളില്ലാതെ വന്ന ട്രെയ്‌ലര്‍ ഓണ്‍ലൈന്‍ ലോകത്ത് ഇപ്പോള്‍ തരംഗം സൃഷ്ടിക്കുകയാണ്.

മലയാളത്തില്‍ സാധാരണ കണ്ടുവരുന്നതിലും നിലവാരം പുലര്‍ത്തുന്ന ട്രെയ്‌ലര്‍ സിനിമ ഏതു വിഭാഗത്തില്‍പ്പെടുന്നു എന്ന കൃത്യമായി സൂചന നല്‍കുന്നു. 2014ലില്‍ ഇറാഖിലെ വിമതരുടെ കയ്യിലകപ്പെട്ട ആശുപത്രിയില്‍ കുടുങ്ങിപ്പോയ നേഴ്‌സുമാരെ രക്ഷിക്കുവാന്‍ അധിതൃതര്‍ നടത്തുന്ന പ്രയത്‌നമാണ് ചിത്രത്തിന്റെ പ്രമേയം. ഇറാഖിലും യുദ്ധ മേഖലകളിലും ദുരിതമനുഭവിക്കുന്ന നേഴ്‌സുമാരുടെ നേര്‍ക്കാഴ്ച്ചയാണ് ചിത്രത്തില്‍ ഉണ്ടാവുക.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ആന്റോ ജോസഫും ഷെബിന്‍ ബക്കറും ചേര്‍ന്നാണ്. ഫഹദിനെക്കൂടാതെ കുഞ്ചാക്കോ ബോബന്‍, ആസിഫലി, പാര്‍വതി തുടങ്ങിയ താരനിര അണിനിരക്കുന്ന ചിത്രം അണിയറപ്രവര്‍ത്തകര്‍ സമര്‍പ്പിച്ചിരിക്കുന്നത് രാജേഷ് പിള്ളയ്ക്കാണ്. രാജേഷ് പിള്ള ഫിലിംസ് എന്ന അദ്ദേഹത്തിന്റെ കമ്പനിയ്ക്കും ചിത്രത്തില്‍ നിര്‍മാണ പങ്കാളിത്തമുണ്ട്. ക്യാമറ സനു ജോണ്‍ വര്‍ഗീസ് കൈകാര്യം ചെയ്യുമ്പോള്‍ സംഗീതം ചെയ്യുന്നത് ഷാന്‍ റഹ്മാനും ഗോപി സുന്ദറും ചേര്‍ന്നാണ്.

DONT MISS
Top