ഇന്ത്യ നല്‍കിയ എല്ലാ പിന്തുണയ്ക്കും നന്ദി; ഇന്ത്യയ്ക്ക് റിപ്പബ്ലിക് ദിന ആശംസകള്‍ നേര്‍ന്ന് മോദിയ്ക്ക് ബരാക് ഒബാമയുടെ ടെലഫോണ്‍ സന്ദേശം

ഫയല്‍ ചിത്രം

വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റെ് സ്ഥാനം ഒഴിയുന്നതിന് മുന്‍പ് ബറാക്ക് ഒബാമ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ച് ഇന്ത്യ നല്‍കിയ പിന്തുണയ്ക്ക്  നന്ദി അറിയിച്ചു. ഇന്ത്യ – അമേരിക്ക നയതന്ത്ര ബന്ധം ശക്തമാക്കുവാനും, പരിധികളില്ലാത്ത സഹവര്‍ത്തിത്വം നല്‍കിയതിനും, വൈറ്റ് ഹൗസ്സുമായി ഊഷ്മളമായ ബന്ധം സൂക്ഷിച്ചതിനുമാണ് ഒബാമ നരേന്ദ്രമോദിയോട് നന്ദി പറഞ്ഞത്. അധികാരികള്‍ എന്ന നിലയില്‍ നിന്ന് വ്യത്യസ്ഥമായി വളരെ നല്ല സൗഹൃദമാണ് ഇരുവരും കാത്തു സൂക്ഷിച്ചത്. രാജ്യാന്തര കാര്യങ്ങളുമായി ബന്ധപ്പെട്ട് നരേന്ദ്രമോദി എഴ് തവണയാണ് വൈറ്റ് ഹൗസില്‍ സന്ദര്‍ശനം നടത്തിയത്.


2014ലെ ആദ്യ കൂടിക്കാഴ്ച്ചയില്‍ തന്നെ ഗുജറാത്തിയില്‍ സ്വാഗതം ചെയ്ത് കൊണ്ട് മോദിയുമായി സൗഹൃദം ആരംഭിച്ച ഒബാമ, ശേഷം പല രാജ്യാന്തര ചര്‍ച്ചകള്‍ വഴി ബന്ധം ശക്തിപ്പെടുത്തുകയാണ് ഉണ്ടായത്. ഇരുവരും ആശയ സംവാദത്തിനായി സമൂഹ മാധ്യമങ്ങള്‍ വളരെയധികം പ്രയോജനപ്പെടുത്തുകയും, പല രാജ്യാന്തര വിഷയങ്ങളെപ്പറ്റിയും ഇതിലൂടെ വളരെയധികം സംവദിക്കുകയും ചെയ്തിട്ടുണ്ട്.


ചൈനയ്ക്ക് എതിരായ പല നടപടികള്‍ക്കും അമേരിക്ക ഇന്ത്യയ്ക്ക് പിന്തുണ നല്‍കി. കാലാവസ്ഥാ മാറ്റങ്ങള്‍ക്ക് പ്രധാന പങ്ക് വഹിച്ചിരുന്ന ചൈനയ്ക്ക് വെല്ലുവിളിയായി ഇന്ത്യയും അമേരിക്കയും മാറുകയായിരുന്നു.

മൂല്യാധിഷ്ഠിത നിലപാടുകളിലും, പ്രതിരോധം, ആണവോര്‍ജം രംഗങ്ങളില്‍ ജനതാതാപര്യാര്‍ത്ഥവും പ്രവര്‍ത്തിക്കുവാന്‍ സാധിച്ചെന്ന് അഭിപ്രായപ്പെട്ട ഒബാമ,  68 ആമത് റിപ്പബ്ലിക് ദിനത്തിന് ആശംസകളും അര്‍പ്പിച്ചു. ഇന്ത്യ തുടര്‍ന്നും പ്രതിരോധ രംഗത്ത് അമേരിക്കയുടെ പങ്കാളിയായി പ്രവര്‍ത്തിക്കുമെന്ന ശുഭാപ്തി വിശ്വാസവും ഒബാമ മോദിയുമായുള്ള സംഭാഷണത്തിനിടെ  പങ്ക്‌വച്ചു.

DONT MISS
Top