സിസ്റ്റര്‍ അഭയ കേസ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും

ഫയല്‍ ചിത്രം

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പുതൃകൈയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

അഭയ കേസിലെ തെളിവ് നശിപ്പിച്ചത് സംബന്ധിച്ച് സി.ബി.ഐ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ സമര്‍പ്പിച്ച ഹര്‍ജിയിലും കോടതി ഇന്ന് വാദം കേള്‍ക്കും.

1992ല്‍ കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റിലാണ് സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.കിണറ്റിനുള്ളില്‍ മരിച്ച നിലയിലായിരുന്നു ജഡം കണ്ടെത്തിയത്. കോട്ടയം ജില്ലയിലെ അരീക്കരയില്‍ എം. തോമസിന്റെ മകളായിരുന്ന അഭയ മരിക്കുന്ന സമയത്ത് കോട്ടയം ബിസിഎം കോളെജില്‍ രണ്ടാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍,സിസ്റ്റര്‍ സെഫി എന്നിവരെ നേരത്തെ സി ബി ഐ അറസ്റ്റ് ചെയ്തിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയ സിബിഐ ഇവരെ നുണപരിശോധനക്ക് വിധേയരാക്കിയിരുന്നു.

DONT MISS
Top