ആപ്പിളിന്റെ നിര്‍ദേശം തുറന്ന മനസ്സോടെ പരിഗണിക്കുമെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്

ഫയല്‍ ചിത്രം

ദില്ലി : ഇന്ത്യയില്‍ മൊബൈല്‍ നിര്‍മ്മാണ യൂണിറ്റ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനി ആപ്പിള്‍ സമര്‍പ്പിച്ച അപേക്ഷ തുറന്ന മനസ്സോടെ പരിഗണിക്കുമെന്ന് കേന്ദ്ര വാര്‍ത്താ വിനിമയ വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. ഇത് സംബന്ധിച്ച് ബുധനാഴ്ച്ചയാണ് മന്ത്രി വാര്‍ത്താ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഇന്ത്യയില്‍ ആപ്പിള്‍ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നത് രാജ്യത്തെ വ്യവസായ രംഗത്തിന് തന്നെ ശക്തിപകരുന്നതാണ് . ചൈനയില്‍ യൂണിറ്റുള്ള അവര്‍ അവിടെ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഒരിക്കല്‍ കൂടെ ആപ്പിള്‍ ഇന്ത്യയെ സമീപിച്ചാല്‍ ഇത് ഗൗരവകരമായി പരിഗണിക്കുവാന്‍ സാധിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു.

ലോകത്തിലെ എറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്ട് ഫോണ്‍ വിപണിയായ ഇന്ത്യയില്‍, ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുവാനുള്ള അനുവാദം ആവശ്യപ്പെട്ട് സര്‍ക്കാരുമായി ആപ്പിള്‍ ചര്‍ച്ച നടത്തിയെന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആപ്പിള്‍ ഇന്ത്യയിലേക്ക് വരികയാണെങ്കില്‍, രാജ്യാന്തര ഉത്പാദകരെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ നിര്‍ണ്ണയക വിജയമാകും. ആപ്പിളിന് വേണ്ടി സ്മാര്‍ട്ട് ഫോണ്‍ ഘടകഭാഗങ്ങള്‍ നിര്‍മ്മിക്കുന്ന വിസ്‌ട്രോണ്‍ കോര്‍പ്പറേഷന്‍ ബംഗളുരുവിലാണ് പ്ലാന്റെ് സ്ഥാപിക്കുവാനായി ഒരുങ്ങുന്നത്.

DONT MISS
Top