റിലയന്‍സ് ജിയോയുടെ ആനുകൂല്യങ്ങളെ സംബന്ധിച്ച് ട്രായി അറ്റോര്‍ണി ജനറലിന്റെ അഭിപ്രായംതേടി

റിലയന്‍സ് ജിയോ

രാജ്യത്തെ ടെലികോം സേവന രംഗത്ത് വിപഌവകരമായ മാറ്റങ്ങള്‍ക്കാണ് റിലയന്‍സ് ജിയോയുടെ കടന്ന് വരവ് തുടക്കമിട്ടത്. റിലയന്‍സ് ജിയോയുടെ പ്രാരംഭ പ്രവര്‍ത്തനമെന്ന നിലയില്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി നിയന്ത്രണമില്ലാത്ത ഡാറ്റയും കോളുകളും നല്‍കിയിരുന്നു. ഡിസംബര്‍ മുപ്പത്തിയോന്ന് വരെ അനുവദിച്ചിരുന്ന സേവനം മറ്റൊരു പേരില്‍ മാര്‍ച്ച് വരെ കമ്പനി നീട്ടുകയായിരുന്നു.

രാജ്യത്തെ ടെലികോം സേവനദാതാക്കള്‍ക്ക്് കനത്തപ്രഹരം നല്‍കി കൊണ്ട് ഒട്ടനവധി ഉപയോക്താക്കളെയാണ് മറ്റ് ടെലികോം സേവനങ്ങളില്‍ നിന്നും റിലയന്‍സ് ജിയോയിലേക്ക് കൂടുമാറിയത്. ഡിസംബറില്‍ സൗജന്യ സേവനങ്ങള്‍ അവസാനിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മറ്റ് സേവനദാതാക്കള്‍ ജിയോയുടെ അപ്രതീക്ഷിത നീക്കത്തിനെതിരെയും ട്രായിയുടെ നിലപാടുകള്‍ക്കെതിരെയും ടെലിക്കോം തര്‍ക്ക പരിഹാര സെല്ലില്‍ പരാതി സമര്‍പ്പിച്ചിരിക്കുകയാണ്.

എയര്‍ടെല്‍, ഐഡിയ എന്നീ സേവനദാതാക്കള്‍ തൊണ്ണൂറ് ദിവസത്തിന് മുകളില്‍ സൗജന്യ സേവനങ്ങള്‍ ജിയോ നല്‍കുന്നതിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. എയര്‍ടെല്ലിനെ കൂടാതെ ഐഡിയയും പരാതി നല്‍കിയതോടെ ഇരു പരാതികളും ഫെബ്രുവരിയോന്നിന് വാദം കേള്‍ക്കുവാനാണ് ടെലിക്കോം തര്‍ക്ക പരിഹാര സെല്‍ തീരുമാനിച്ചിട്ടുള്ളത്.

രാജ്യത്ത് ഇത്‌വരെ ലക്ഷക്കണക്കിന് ഉപയോക്താക്കളെയാണ് ചുരുങ്ങിയ സമയം കൊണ്ട് റിലയന്‍സ് ജിയോ സ്വന്തമാക്കിയത്. ട്രായിയുടെ പക്ഷാപതപരമായ നിലപാടുകളാണ് റിലയന്‍സ് ജിയോയ്ക്ക് സേവനങ്ങള്‍ തുടരുവാനുളള അവസ്ഥ ഉണ്ടാക്കിയത്. എയര്‍ടെല്‍ പരാതി നല്‍കി ഒരുമാസത്തിന് ശേഷമാണ് ഐഡിയ പരാതി നല്‍കിയതെന്നത് ടെലികോം മേഖലയില്‍ ശ്രദ്ധേയമായ വസ്തുതയാണ്. ജിയോയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ട്രായി മൂക സാക്ഷിത്യം വഹിക്കുകയാണെന്നും ഐഡിയയുടെ പ്രതിനിധികള്‍ ആരോപിക്കുന്നു.

റിലയന്‍സ് ജിയോയുടെ സൗജന്യ സേവന കാര്യത്തില്‍ ട്രായി അറ്റോര്‍ണി ജനറലിന്റെ അഭിപ്രായം ആരാഞ്ഞിരിക്കുകയാണ്.

DONT MISS
Top