കാമുകനൊപ്പം ഷവർ ചെയ്തിട്ടുണ്ട്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പ്രിയങ്ക ചോപ്ര

പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമായ ടെലിവിഷന്‍ പ്രോഗ്രാമാണ്  കോഫി വിത്ത് കരണ്‍. വരുന്ന താരങ്ങളുടെ മനസ്സ് ചൂഴ്ന്നെടുത്ത് കാര്യങ്ങൾ പുറത്തെടുക്കുന്ന കരണ്‍ ജോഹര്‍ തന്നെയാണ് ഈ പരിപാടിയുടെ മുഖ്യ ആകര്‍ഷണം. കുറച്ച് നാള്‍ മുമ്പ് പരിപാടിയില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ അതിഥിയായി എത്തിയിരുന്നു. തന്റെ മകള്‍ സുഹാനയോടുള്ള അമിത സ്‌നേഹത്തെക്കുറിച്ചും തന്റെ മകളെ ആരെങ്കിലും ചുംബിക്കാന്‍ വന്നാല്‍ അവരുടെ ചുണ്ട് ഞാന്‍ പറിച്ചെടുക്കുമെന്ന് പറഞ്ഞതും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.

ഇപ്പോഴിതാ അതിഥിയായി എത്തിയ പ്രിയങ്ക ചോപ്രയാണ്  തന്റെ തകര്‍ന്ന പ്രണയത്തെക്കുറിച്ചും സ്വകാര്യതയെക്കുറിച്ചും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്. രഹസ്യങ്ങളുടെ കൂമ്പാരം തന്നെയാണ് പ്രിയങ്ക പുറത്തുവിട്ടത്. തന്റെ പ്രണയം തകര്‍ന്നപ്പോള്‍ മുന്‍ കാമുകനെ വിളിച്ച് വരുത്തിയതും ചുംബിച്ചതും കാമുകനൊപ്പം ഷവർ ചെയ്തിട്ടുണ്ടെന്നും പരിപാടിയില്‍ വെച്ച് പ്രിയങ്ക തുറന്ന് പറഞ്ഞു.  വിവാഹത്തെക്കുറിച്ചും പങ്കാളിക്ക് വേണ്ട ഗുണങ്ങളെപ്പറ്റിയും ഈ  ഷോയില്‍ പ്രിയങ്ക പറയുന്നുണ്ട്. പ്രണയത്തെ കുറിച്ച് കരണ്‍ ജോഹര്‍ ചോദിച്ചപ്പോഴാണ് പ്രിയങ്ക മറച്ച് വയ്ക്കാതെ എല്ലാം തുറന്ന് പറഞ്ഞത്.  ഫോൺ സെക്സിൽ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന കരണിന്റെ ചോദ്യത്തിന് ഈ ഷോ എന്റെ അമ്മ കാണാതിരിക്കുന്നതാണ് നല്ലതെന്നായിരുന്നു പൊട്ടിച്ചിരിച്ചു കൊണ്ട് പ്രിയങ്കയുടെ മറുപടി.

മുന്പ് എല്ലെന്‍ ഡിജെനറേര്‍സുമായുള്ള ടെലിവിഷൻ ഷോയിൽ ടക്കീല കഴിച്ച് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു താരം. ക്വാൻഡിക്കോ സീരിയലും അടുത്തിറങ്ങാൻ പോകുന്ന ബേവാച്ച് സിനിമയും പ്രിയങ്കയുടെ താര പദവി ഇപ്പോള്‍ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ്. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോളാണ് പ്രിയങ്കയുടെ ഈ വെളിപ്പെടുത്തലുകള്‍.

പരിപാടിയുടെ പ്രമൊ വിഡിയോയില്‍ ആണ് ഇക്കാര്യങ്ങള്‍ പ്രിയങ്ക പറഞ്ഞത്. ചോദ്യങ്ങൾ ഉൾപ്പെടുത്തിയ പ്രമോ വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി കഴിഞ്ഞു.

DONT MISS
Top