സുന്ദര്‍ പിച്ചെ, സത്യ നദെല്ല തുടങ്ങി 150 പേര്‍ പദ്മ പുരസ്‌കാര ചുരുക്ക പട്ടികയില്‍; പി വി സിന്ധു, സാക്ഷി മാലിക്, ശരദ് പവാര്‍ എന്നിവരും പട്ടികയില്‍

ഫയല്‍ ചിത്രം

ദില്ലി : ഒളിംപ്യന്മാരായ പി വി സിന്ധു, സാക്ഷി മാലിക്, പാരാലിമ്പ്യന്‍ ദീപ മാലിക്, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ, മൈക്രോസോഫ്റ്റ് തലവന്‍ സത്യ നദെല്ല തുടങ്ങിയവര്‍
ഈ വര്‍ഷത്തെ പദ്മ പുരസ്‌കാരത്തിനുള്ള ചുരുക്ക പട്ടികയില്‍ ഇടംനേടി. പദ്മ പുരസ്‌കാരത്തിനായി ലഭിച്ച 1730 നാമനിര്‍ദേശങ്ങളില്‍ നിന്നാണ് 150 പേരുടെ ചുരുക്കപട്ടിക തയ്യാറാക്കിയിട്ടുള്ളത്.

എന്‍സിപി നേതാവ് ശരദ് പവാര്‍, ബിജെപിയുടെ മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷി, സൗത്ത് കരോലിനയിലെ ഇന്ത്യന്‍ അമേരിക്കന്‍ ഗവര്‍ണര്‍ നിക്കി ഹാലെ എന്നിവരും പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍പ്പെടുന്നു.

മുതിര്‍ന്ന സിനിമാനടി ആശാ പരേഖ്, ശങ്കര്‍ മഹാദേവന്‍, റിഷി കപൂര്‍, സോനു നിഗം, കൈലാഷ് ഖര്‍, മനോജ് ബാജ്‌പേയി, നര്‍ത്തകി ലക്ഷ്മി വിശ്വനാഥന്‍, കുമോനി നാടോടി കലാകാരി ബസന്തി ബിഷ്ട്, കഥകളി കലാകാരന്‍ സി കെ നായര്‍ തുടങ്ങിയവര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നവരില്‍പ്പെടുന്നു.

രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച് ഈ ആഴ്ചയോടെ കേന്ദ്രസര്‍ക്കാര്‍ അന്തിമ പട്ടികയ്ക്ക് രൂപം നല്‍കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഭാരതരത്‌നം, പദ്മ വിഭൂഷണ്‍, പദ്മഭൂഷണ്‍, പദ്മശ്രീ എന്നീ രാജ്യത്തെ പരമോന്നത ബഹുമതികള്‍ റിപ്പബ്ലിക് ദിനത്തിലാണ് പ്രഖ്യാപിക്കുക.

DONT MISS
Top