സ്‌കൂള്‍ കലോത്സവത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; 211 പോയന്റുമായി പാലക്കാട് ഒന്നാം സ്ഥാനത്ത്

കണ്ണൂര്‍ : സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ട് ദിവസം പിന്നിടുമ്പോള്‍ സ്വര്‍ണ്ണക്ക പ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് ജില്ലകള്‍ കാഴ്ച്ചവെക്കുന്നത്. 211 പോയന്റുമായി പാലക്കാടാണ് ഒന്നാം സ്ഥാനത്ത്.

205 പോയന്റുമായി മുന്‍വര്‍ഷത്തെ ചാമ്പ്യന്‍മാരായ കോഴിക്കോട് തൊട്ടുപിന്നിലായി രണ്ടാം സ്ഥാനത്തുണ്ട്.
204 പോയന്റുമായി ആതിഥേയരായ കണ്ണൂര്‍ മൂന്നാം സ്ഥാനത്താണ്. 203 പോയന്റുള്ള കോട്ടയവും തൃശൂരും നാ ലാം സ്ഥാനത്തുമാണ്.

എറണാകുളം 198, തിരുവനന്തപുരം 196, മലപ്പുറം 196, കൊല്ലം 196, ആലപ്പുഴ 194, വയനാട് 178, പത്തനംതിട്ട 174 കാസര്‍ഗോഡ് 174, ഇടുക്കി 166 എന്നിങ്ങനെയാണ് മറ്റുജില്ലകളുടെ പോയിന്റുകള്‍.

DONT MISS
Top