ഇത്രയ്ക്കും ‘ചീപ്പായോ’ വിമാന ടിക്കറ്റുകള്‍? ഇനി എയര്‍ ഏഷ്യയില്‍ 99 രൂപയ്ക്ക് പറന്നുയരാം

ദില്ലി: ബജറ്റ് എയര്‍ലൈനായ എയര്‍ഏഷ്യ യാത്രക്കാര്‍ക്ക് യാത്രാ നിരക്കില്‍ കുത്തനെ ഇളവ് പ്രഖ്യാപിച്ചു. 99 രൂപയിലാണ് എയര്‍ ഏഷ്യയുടെ പുതിയ ഓഫര്‍ നിരക്ക് ആരംഭിക്കുന്നത്. ജനുവരി 16 മുതല്‍ ജനുവരി 22 വരെ മാത്രമാണ് ഓഫറിന് കീഴില്‍ എയര്‍ഏഷ്യ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അവസരം നല്‍കുന്നത്. തെരഞ്ഞെടുത്ത റൂട്ടുകളിലാണ് 99 രൂപ നിരക്കില്‍ എയര്‍ ഏഷ്യ പറക്കാന്‍ അവസരം ഒരുക്കുന്നത്.

ഓഫറിന്റെ അടിസ്ഥാനത്തില്‍ 2017 മെയ് 1 മുതല്‍ 2018 ഫെബ്രുവരി 6 വരെയുള്ള കാലയളവില്‍ യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ അവസരം ലഭിക്കും. ബംഗളൂരുവിനെയും ദില്ലിയെയും ഹബ്ബായി കേന്ദ്രീകരിച്ച് ബംഗളൂരു, ഛണ്ഡീഗഡ്, ഗോവ, ഗുവാഹത്തി, ഹൈദരാബാദ്, ഇംഫാല്‍, ജയ്പൂര്‍, കൊച്ചി, ദില്ലി, പൂണെ, വിശാഖപട്ടണം എന്നിവടങ്ങളിലേക്കാണ് എയര്‍ ഏഷ്യ സര്‍വീസുകള്‍ നടത്തുന്നത്.

അതേസമയം, 2017 ഏര്‍ലി ബേര്‍ഡ് സെയില്‍ എന്ന പ്രമോഷണല്‍ പദ്ധതിക്ക് കീഴില്‍ ചെലവുകളെല്ലാം ഉള്‍പ്പെടെ 407 രൂപ നിരക്കിലും എയര്‍ഏഷ്യ ടിക്കറ്റുകള്‍ ലഭ്യമാക്കുന്നുണ്ട്.

ജനുവരി 22 വരെ മാത്രമാണ് 2017 ഏര്‍ലി ബേര്‍ഡ് സെയില്‍ എന്ന പ്രമോഷണല്‍ ഓഫറിന് കീഴില്‍ എയര്‍ഏഷ്യ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അവസരം നല്‍കുന്നത്. ഓഫറിന്റെ അടിസ്ഥാനത്തില്‍ 2017 മെയ് 1 മുതല്‍ 2018 ഫെബ്രുവരി 6 വരെയുള്ള കാലയളവില്‍ യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ അവസരം ലഭിക്കും. ഗുവാഹട്ടി-ഇംഫാല്‍ റൂട്ടിലാണ് ഏയര്‍ഏഷ്യ കുറഞ്ഞ നിരക്കായ 407 രൂപയില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കുന്നത്. ഓഫറിന് കീഴില്‍ ഗോവ-ഹൈദരാബാദ് റൂട്ടില്‍ 877 രൂപയും, ഹൈദരാബാദ്-ബംഗളൂരു റൂട്ടില്‍ 938 രൂപയും, ജയ്പൂര്‍-പൂണെ റൂട്ടില്‍ 2516 രൂപയും, പൂണെ-ബംഗളൂരു റൂട്ടില്‍ 821 രൂപയും, ബംഗളൂരു-ഹൈദരാബാദ് റൂട്ടില്‍ 663 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

ടാറ്റയും മലേഷ്യന്‍ വിമാനകമ്പനിയായ എയര്‍ ഏഷ്യ ബെര്‍ഹാദും സംയുക്തമായാണ് എയര്‍ഏഷ്യയെ ഇന്ത്യയില്‍ കൊണ്ട് വന്നത്. നേരത്തെ ജെറ്റ് എയര്‍വെയ്‌സ്, എയര്‍ ഇന്ത്യ, ഗോഎയര്‍, സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ ഉള്‍പ്പെടെയുള്ള എയര്‍ലൈനുകള്‍ പുതുവത്സര ഓഫറുകളുമായി രംഗത്തെത്തിയിരുന്നു.

DONT MISS
Top