സച്ചിന്റെ നേട്ടങ്ങള്‍ക്കൊപ്പം എത്തുന്നത് അസാധ്യം; വിരാട് കൊഹ്ലി.

മുംബൈ : സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെയും വിരാട് കൊഹ്ലിയെയും ആരാധകര്‍ താരതമ്യം ചെയ്യുന്നത് പതിവാണ്. മാസ്റ്റര്‍ ബ്ലാസ്റ്ററെക്കാള്‍ മികച്ച താരമാണ് ഇപ്പോഴത്തെ ഇന്ത്യന്‍ ക്യാപ്റ്റനെന്നാണ് ചില ക്രിക്കറ്റ് ആരാധകര്‍ പറയുന്നത്. മറ്റുചിലരാണെങ്കില്‍ സച്ചിന്റെ നേട്ടങ്ങള്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കുകയില്ലെന്ന് വിശ്വസിക്കുന്നവരാണ്.

എന്നാല്‍ ആരാധകരുടെ ഇത്തരം ചോദ്യങ്ങള്‍ക്കള്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്ലി, ആധുനിക ക്രിക്കറ്റില്‍ സച്ചിന്‍ നിന്ന അത്രയും കാലം കളിക്കാന്‍ പറ്റുമെന്ന് അവകാശപ്പെടാന്‍ തനിക്ക് സാധിക്കില്ലെന്നാണ് ബി സി സി ഐ, ടി വിക്ക് നല്‍കിയ അഭിമുഖത്തില്‍ വിരാട് കൊഹ്ലി പറഞ്ഞത്.

24 വര്‍ഷം ക്രിക്കറ്റ് കളിക്കാനുള്ള ഇച്ഛാശക്തി എനിക്കില്ല. 200 ടെസ്റ്റ് മാച്ചുകള്‍, 100 അന്താരാഷ്ട്ര സെഞ്ചുറികള്‍ എന്നിവ നേടാന്‍ ആര്‍ക്കും കഴിയില്ല. പക്ഷെ, എനിക്ക് എന്റെതായ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ടെന്നും കോഹ്ലി പറഞ്ഞു. ഇന്ത്യയ്ക്കുവേണ്ടി 24 വര്‍ഷം ക്രിക്കറ്റ് കളിച്ചയാളാണ് ടെന്‍ഡുല്‍ക്കര്‍. 200 ടെസ്റ്റ് കളിച്ചതും 100 അന്താരാഷ്ട്ര സെഞ്ചുറി നേടിയതുമായ ഒരേ ഒരു കളിക്കാരാനാണ് സച്ചിനെന്നും അദ്ദേഹം പറഞ്ഞു.

DONT MISS
Top