ശ്രീലങ്കയില്‍ പുതിയ പ്ലാന്റ് തുറക്കാനൊരുങ്ങി കൊക്കക്കോള; ലക്ഷ്യം ഇന്ത്യന്‍ വിപണി

പ്രതീകാത്മക ചിത്രം

കൊളമ്പോ : അമേരിക്കയിലെ പ്രധാന പാനീയമായ കൊക്കക്കോള ഇന്ത്യന്‍ വിപണിയെ ഉദ്ദേശിച്ച് ശ്രിലങ്കയില്‍ പ്ലാന്റ് തുറക്കുന്നതായി റിപ്പോര്‍ട്ടുകള്‍. തെക്കേ എഷ്യന്‍ രാജ്യങ്ങളില്‍ കൊക്കക്കോളയുടെ ആവശ്യക്കാര്‍ ഉയര്‍ന്ന് വരുന്നതിനാലാണ് പുതിയ പ്ലാന്റ് സ്ഥാപിക്കുന്നത്. കൊക്കക്കോളയുടെ പശ്ചിമേഷ്യന്‍ മേധാവി ശ്രീലങ്കന്‍ ധനകാര്യ മന്ത്രി രവി കരുണനായ്‌കനെ കണ്ട് അവരുടെ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു.

പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ ഉത്പാദന ഹബ്ബാക്കി ശ്രിലങ്കയെ മാറ്റുവാനാണ് കമ്പനി ഉദ്ദശിക്കുന്നത്. ഇത് വളി ഇന്ത്യയിലേക്കുള്ള കയറ്റുമതി വേഗത്തിലാക്കുവാന്‍ സാധിക്കും. പശ്ചിമേഷ്യയില്‍ കൊക്കക്കോള വില്‍പ്പനയില്‍ ഇന്ത്യ എറെ മുന്നിട്ട് നില്‍ക്കുന്നതാണ് കമ്പനിയെ ഈ നീക്കത്തിന് പ്രേരിപ്പിച്ചത്.

അറ്റ്‌ലാന്റ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി കൊക്കക്കോള, സ്‌പ്രൈറ്റ്, ഫാന്റ, തംസ് അപ്പ്, മിനുറ്റ് മെയ്ഡ്, മാസ്സ, കിന്‍ലി സോഡ എന്നീ പാനീയങ്ങളാണ് ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കുന്നത്. ഇന്ത്യയില്‍ അഞ്ച് കോടി ജനങ്ങളാണ് ആല്‍ക്കഹോള്‍ മുക്തമായ പാനീയങ്ങള്‍ ഉപയോഗിക്കുന്നതെന്ന് ആല്‍ക്കഹോള്‍ മുക്ത പാനീയ ഉത്പാദകരുടെ സംഘടന വ്യക്തമാക്കി.

DONT MISS
Top