മുഖ്യമന്ത്രിയെ കണ്ടതിന് വിമര്‍ശനം; ദംഗല്‍ നായിക സൈറ വസീം ആദ്യം ക്ഷമ പറഞ്ഞു, പിന്നാലെ പോസ്റ്റ് നീക്കം ചെയ്തു

ദംഗല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ കശ്മീരി താരം സൈറ വസീം കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയോട് മാപ്പ് പറഞ്ഞ സംഭവം വിവാദമായതിനെ തുടര്‍ന്ന്, മാപ്പ് അപേക്ഷിച്ച് കൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു. കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ കണ്ടതിനെതിരെ ഉയര്‍ന്ന  ഭീഷണികളുടെ പശ്ചാത്തലത്തിലായിരുന്നു സൈറ മാപ്പു പറഞ്ഞിരുന്നത്. ഫെയ്സ് ബുക്കിലൂടെയാണ് സൈറ വസീം എന്തിനെന്ന് വ്യക്തമാക്കാതെ മാപ്പു പറഞ്ഞ് പോസ്റ്റിട്ടത്. ദയവായി കാര്യങ്ങളെ ഊതി പെരുപ്പിക്കരുതെന്നും ആരും നിര്‍ബന്ധിച്ചല്ല മാപ്പ് പറഞ്ഞതെന്നും സൈറ വസീം പോസ്റ്റിന് പിന്നാലെ അറിയിച്ചു.

സൈറ വസീമിന്റെ പോസ്റ്റ്

അതേ സമയം സൈറ മാപ്പ് പറയേണ്ട ആവശ്യം ഇല്ലെന്ന് സൈറ വെള്ളിത്തിരയില്‍ അവതരിപ്പിച്ച ഗുസ്തി താരം ഗീത് ഫൊഗാട്ട് പറഞ്ഞു. സൈറയ്ക്ക് പിന്തുണയുമായി ഒമര്‍ അബ്ദുള്ളയും രംഗത്തെത്തി.

ഗീതാ ഫൊഗാട്ട്, ബബിതാ ഫൊഗാട്ട് എന്നീ ഐതിഹാസിക വനിതാ ഗുസ്തി താരങ്ങളുടെ ജീവിത കഥ പറഞ്ഞ സൂപ്പര്‍ ഹിറ്റ് ചിത്രം ദംഗലില്‍ ഗീതാ ഫൊഗാട്ടിനെ അവതരിപ്പിച്ച കശ്മീരി അഭിനേതാവ് സൈറ വസീം കഴിഞ്ഞ ദിവസമാണ് കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ കണ്ടത്. മെഹ്ബൂബ മുഫ്തിയെ കണ്ടതിന് സൈറക്കെതിരെ നിരവവധീ ഭീഷണികളാണ് ഉയര്‍ന്നത്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ സൈറ ഫെയ്സ്ബുക്ക് പോസ്റ്റില്‍ മാപ്പു പറഞ്ഞത് ഞെട്ടലുണ്ടാക്കി.

എന്തിനെന്ന് വ്യക്തമാക്കാതെയാണ് സൈറ മാപ്പു പറയുന്ന നീണ്ട കുറിപ്പ് ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. സമീപകാലത്തെ തന്‍റെ ചില പ്രവര്‍ത്തികളുട പേരില്‍ മാപ്പു പറയുന്നുവെന്ന് സൈറ കുറിച്ചു. അതേസമയം സൈറയുടെ മാപ്പപേക്ഷയുടെ പശ്ചാത്തലത്തില്‍ നിരവധി പേര്‍ സൈറയ്ക്ക് പിന്തുണയുമായെത്തി. സൈറ വെള്ളിത്തിരയില്‍ അവതരിപ്പിച്ച ഇന്ത്യന്‍ വനിതാ ഗുസ്തി താരം ഗീതാ ഫൊഗാട്ട് സൈറ മാപ്പു പറയേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കി. ഗുസ്തിക്കാരിയുടെ വേഷം അവതിപ്പിച്ച പെണ്‍കുട്ടിആ ആരെയും ഭയക്കരുതെന്ന് ഗീതാ ഫൊഗാട്ട പറഞ്ഞു. ലജ്ജിക്കേണ്ട ഒരു പ്രവര്‍ത്തിയും സൈറ ചെയ്തില്ലെന്നും ഗീത പറഞ്ഞു . സൈറ വസീം ഒന്നിനും ഭയക്കേണ്ടതില്ലെന്നും രാജ്യം സൈറയ്ക്കൊപ്പമാണെന്നും ബബിതാ ഫൊഗാട്ട് പറഞ്ഞു.

നിങ്ങളുടെ ക്ഷമാപണ കത്ത് ദുഖകരമാണ് എന്നാല്‍ അത് ധീരവുമാണെന്ന് അനുപം ഖേര്‍ റ്റ്വീറ്റ് ചെയ്തു. നിങ്ങളെകൊണ്ട് ഇത് എഴുതിച്ച ആളുകളുടെ ഭീരുത്വമാണ് കത്തിലൂടെ വെളിവായതെന്നും അനുപം ഖേര്‍ എഴുതി. മെഹ്ബൂബ മുഫ്തിയെക്കണ്ടതിന് ഒരു പതിനാറ് വയസുകാരിയെക്കൊണ്ട് മാപ്പു പറയിക്കുന്ന നാം എവിടെയാണെത്തിയതെന്ന് നാഷനല്‍ കണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല പ്രതികരിച്ചു.

DONT MISS
Top