ഇതെന്റെ പുതിയ നായിക!; ട്രാന്‍സ്ജെന്‍ഡര്‍ മോഡല്‍ അഞ്ജലിയെ പരിചയപ്പെടുത്തി മമ്മൂട്ടി

പുതിയ തമിഴ് ചിത്രത്തില്‍ തനിക്കൊപ്പം അഭിനയിക്കുന്ന ഭിന്നലിംഗ താരത്തെ പരിചയപ്പെടുത്തി മമ്മൂട്ടി. അഞ്ജലി അമീറെന്ന ട്രാന്‍സ്ഡെന്‍ഡര്‍ അഭിനേതാവിനൊപ്പമുള്ള ചിത്രം മമ്മൂട്ടി സ്വന്തം പേജില്‍ ഷെയര്‍ ചെയ്തു. റാമിന്‍റെ പേരന്‍പ് എന്ന ചിത്രത്തിലാണ് മമ്മൂട്ടിയ്ക്കൊപ്പം അഞ്ജലി അമീറും അഭിനയിക്കുന്നത്.

സ്വന്തം ഫെയ്സ്ബുക്ക് പേജിലൂടെ മമ്മൂട്ടി തന്‍റെ സഹതാരമായ പുതിയ ചിത്രത്തില്‍ അഭിനയിക്കുന്ന അഞ്ജലി അമീറെന്ന ട്രാന്‍സ്ജെന്‍ഡര്‍ താരത്തെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി. അഞ്ജലിക്കൊപ്പമുള്ള ചിത്രം മമ്മൂട്ടി പോസ്റ്റ് ചെയ്തു. റാമിന്‍റെ പേരന്‍പ് എന്ന ചിത്രത്തില്‍ തന്‍റെ  സഹതാരമെന്നായിരുന്നു ചിത്രത്തിന് മമ്മൂട്ടി നല്‍കിയ വിവരണം. മോഡലിംഗ് രംഗത്താണ് അഞ്ജലി പ്രവര്‍ത്തിക്കുന്നത്. ചലച്ചിത്ര രംഗത്തേക്ക് കടക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ എന്ന നിലയക്ക് സമീപകാലത്ത് ഭിന്നലിംഗക്കാര്‍ നേടിയെടുത്ത മേഖലകളുടെ വ്യാപ്തി വര്‍ധിപ്പിക്കുകയാണ് അഞ്ജലി ചെയ്യുന്നത്. പ്രധാനപ്പെട്ട വേഷമാണ് പേരന്‍പ് എന്ന തമിഴ് ചിത്രത്തില്‍ അഞ്ജലി കൈകാര്യം  ചെയ്യുന്നത്.

നിരൂപക പ്രശംസ നേടിയ സംവിധായകനെന്ന നിലയ്ക്ക് റാമിന്‍റെ ചിത്രത്തിലെ അവസരം സുപ്രധാനമാണെന്ന് അഞ്ജലി കരുതുന്നു. സാധന, കനിഹ, സുരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

DONT MISS
Top