മാരിവില്ലു മണ്ണില്‍ നെയ്ത മായാ ദ്വീപില്‍; മുന്തിരിവള്ളികളിലെ പുതിയ സോങ്ങ് ടീസറെത്തി

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലെ പുതിയ ഗാനത്തിന്റെ വീഡിയോ ടീസറെത്തി.  മാരിവില്ല് മണ്ണില്‍ നെയ്‌തെന്നു തുടങ്ങുന്ന ഗാനത്തിന്റെ ടീസറിന്  1 മിനുട്ട് 31 സെക്കന്റ് ദൈര്‍ഘ്യമാണുള്ളത്.

ചിത്രത്തിന്റെ സംഗീത സംവിധായകരില്‍ ഒരാളായ ബിജിബാല്‍ തന്നെയാണ് ഈ ഗാനം ഈണം നല്‍കി ആലപിച്ചിരിക്കുന്നത്.  ഡി ബി അജിത് കുമാറിന്റേതാണ് വരികള്‍.

മോഹന്‍ലാലും മീനയും ജോഡികളായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിനു ജേക്കബ്ബാണ്. എം ജയചന്ദ്രനാണ് ചിത്രത്തിന്റെ മറ്റൊരു സംഗീത സംവിധായകന്‍. ചിത്രത്തിലെ പുറത്തിറങ്ങുന്ന മൂന്നാമത്തെ ഗാനമാണിത്. മറ്റു രണ്ടു ഗാനങ്ങളും പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

ചിത്രത്തിലെ രസകരമായ രംഗങ്ങള്‍ കോര്‍ത്തിണക്കിയ പുതിയ ഗാനത്തിന്റെ ടീസര്‍ ഇതിനോടകം നിരവധി പേരാണ് കണ്ടത്.വീക്കന്‍ഡ് ബ്ലോക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമ സമരം മൂലം റിലീസ് വൈകിയ ചിത്രം ഈ മാസം 20 ന് തിയറ്ററുകളിലെത്തും

DONT MISS
Top