ബീവറേജസല്ല, ബാങ്കല്ല പിന്നെയോ? ചൈനയിലെ ഈ നീണ്ട വരി എന്തിനെന്നറിഞ്ഞാല്‍ ഞെട്ടും

ചൈനയിലെ നീളമേറിയ വരികള്‍

ഇപ്പോള്‍ നീണ്ട വരികളുടെ കാലമാണ്. ബീവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പന ശാലയ്ക്ക് മുന്നിലെ ‘പരമ്പരാഗത’ വരികള്‍ക്കൊപ്പം റിലയന്‍സിന്റെ ജിയോ സിം എടുക്കാനും ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നില്‍ പണമെടുക്കാനായുമെല്ലാം വരികള്‍ ഉണ്ട്.

അമേരിക്ക പോലുള്ള രാജ്യങ്ങളിലാകട്ടെ ഐഫോണിന്റെയോ മറ്റോ പുതിയ മോഡലുകള്‍ ഇറങ്ങിയാല്‍ അത് സ്വന്തമാക്കാനായി വലിയ വരികളാണ് ഷോറൂമുകള്‍ക്ക് മുന്നില്‍ ഉണ്ടാകുന്നത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമായ ഒരു വരിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്.

ചൈനയിലെ നാന്‍ജിയാംഗ് യൂണിവേഴ്‌സിറ്റി ഓഫ് ഫിനാന്‍സ് ആന്‍ഡ് ഇക്കണോമിക്ക്‌സിലെ വായനശാലയ്ക്ക് (ലൈബ്രറി) മുന്നിലാണ് ഈ വരി. മറ്റൊന്നിനു വേണ്ടിയുമല്ല, പുസ്തകമെടുക്കാനായാണ് ഈ നീണ്ട വരി. അവസാന പരീക്ഷകള്‍ അടുത്തതിനാലാണത്രെ ഇവിടെ ഇത്രയും നീണ്ട വരികള്‍.

വീഡിയോ:

DONT MISS
Top