ഞങ്ങള്‍ക്ക് മറ്റെന്തിനേക്കാളും പ്രിയപ്പെട്ടതാണ് ഇന്ത്യ’; ആമസോണിന് ഫെയ്‌സ്ബുക്കില്‍ പൊങ്കാല; ബഹിഷ്‌കരിക്കാനും ആഹ്വാനം

ആമസോണിന് മലയാളികളുടെ വക ഫെയ്സ്ബുക്കില്‍ പൊങ്കാല

മറിയ ഷെറപ്പോവ, ന്യൂയോര്‍ക്ക് ടൈംസ്, പാകിസ്താന്‍ സൈനിക മേധാവി ജനറല്‍ അസിം ബജ്‌വ…. ഈ കൂട്ടത്തിലേക്ക് പൂതിയൊരു അതിഥി കൂടി എത്തിയിരിക്കുകയാണ്. മറ്റാരുമല്ല, ഇന്ത്യന്‍ പതാകയേയും രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയേയും അപമാനിച്ച ഓണ്‍ലൈന്‍ കച്ചവട രംഗത്തെ ആഗോള ഭീമനായ ആമസോണാണ് അത്. മലയാളികള്‍ നല്‍കുന്ന അതിശക്തമായ പൊങ്കാല ആക്രമണമാണ് ആമസോണിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ നടന്നുകൊണ്ടിരിക്കുന്നത്.

ഇന്ത്യന്‍ പതാക ആലേഖനം ചെയ്ത  വില്‍പ്പനയ്ക്ക് വെച്ച ആമസോണ്‍, വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് അത് പിന്‍വലിച്ച് മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ആമസോണില്‍ വില്‍പ്പനയ്ക്ക് എത്തിയത് രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്ത വള്ളിച്ചെരിപ്പാണ്. ഇതാണ് ഇന്ത്യക്കാരെയാകെ പ്രകോപിപ്പിച്ചത്. മല്ലു സൈബര്‍ സോള്‍ജിയേഴ്സ് എന്ന മലയാളികളുടെ ഹാക്കിംഗ് കൂട്ടായ്മയുടെ ഫെയ്സ്ബുക്ക് പേജ് പൊങ്കാലയ്ക്ക് ആഹ്വാനം നല്കിക്കൊണ്ട് പോസ്റ്റ് ഇട്ടിട്ടുണ്ട്.

മല്ലു സൈബര്‍ സോള്‍ജിയേഴ്സിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

എന്നാല്‍ മലയാളികള്‍ തങ്ങളുടെ തനത് ശൈലിയിലാണ് പ്രതിഷേധം ആരംഭിച്ചത്. മലയാളഭാഷയില്‍ തന്നെയുള്ള കമന്റുകള്‍ നിറഞ്ഞിരിക്കുകയാണ് ആമസോണിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍. ഒപ്പം ആമസോണ്‍ ഇന്ത്യയുടെ പേജിലും ചെറിയ രീതിയില്‍ പ്രതിഷേധ പൊങ്കാല നടക്കുന്നുണ്ട്. ഇതൊന്നും കൂടാതെ ആമസോണിനെ ബഹിഷ്‌കരിക്കണം എന്ന ആഹ്വാനവുമായി #ആീ്യരീേേഅാമ്വീി എന്ന ഹാഷ്ടാഗും പ്രചരിക്കുന്നുണ്ട്.

ഓം എന്ന് രേഖപ്പെടുത്തിയ അടിവസ്ത്രങ്ങള്‍, ഗണപതി, സരസ്വതി തുടങ്ങിയ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത ചവിട്ടികള്‍, ദേശീയപതാക ആലേഖനം ചെയ്ത പാദരക്ഷകള്‍ തുടങ്ങി വേറേയും ഉല്‍പ്പന്നങ്ങള്‍ ആമസോണ്‍ വില്‍ക്കുന്നുവെന്ന് നിരവധി പേര്‍ ചൂണ്ടിക്കാണിക്കുന്നു.

ആമസോണിന് ലഭിച്ചു കൊണ്ടിരിക്കുന്ന പൊങ്കാല വിഭവങ്ങളില്‍ ചിലത്:

DONT MISS
Top