ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നേട്ടം സ്വന്തമാക്കി ദംഗല്‍

നിതേഷ് തിവാരി, അമീര്‍ഖാന്‍, ആലിയ ഭട്ട്

അറുപത്തി രണ്ടാമത് ഫിലിംഫെയര്‍ പുരസ്‌കാരങ്ങളില്‍ ദംഗലിന് വന്‍ നേട്ടം. മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച സിനിമ, മികച്ച ആക്ഷന്‍ എന്നീ പുരസ്‌കാരങ്ങളാണ് ദംഗല്‍ നേടിയെടുത്തത്. മികച്ച നടനുള്ള പുരസ്‌കാരം ഏവരുടേയും പ്രതീക്ഷകള്‍ ശരിവച്ച് അമീര്‍ഖാന് തന്നെ ലഭിച്ചു. മികച്ച സംവിധായകനായി നിതേഷ് തിവാരിയും മികച്ച ആക്ഷന്‍ കൊറിയോഗ്രഫറായി ശ്യാം കുശാലും പുരസ്‌കാരത്തിനര്‍ഹരായി.

മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ‘ഉഡ്താ പഞ്ചാബി’ലെ അഭിനയത്തിന് ആലിയ ഭട്ട് സ്വന്തമാക്കി. സമ്പൂര്‍ണ പുരസ്‌കാര പട്ടിക താഴെക്കൊടുക്കുന്നു.

ഫിലിംഫെയര്‍ ക്രിട്ടിക്‌സ് അവാര്‍ഡ്, മികച്ച സിനിമ – നീരജ

ഫിലിംഫെയര്‍ ക്രിട്ടിക്‌സ് അവാര്‍ഡ്, മികച്ച നടന്‍ – ഷാഹിദ് കപൂര്‍ (ഉഡ്താ പഞ്ചാബ്) , മനോജ് ബാജ്‌പെയ് (അലിഗര്‍)

ഫിലിംഫെയര്‍ ക്രിട്ടിക്‌സ് അവാര്‍ഡ്, മികച്ച നടി – സോനം കപൂര്‍ (നീരജ)

മികച്ച ഹ്രസ്വ ചിത്രം (ഫിക്ഷന്‍) – ചട്ണി

മികച്ച ഹ്രസ്വ ചിത്രം (നോണ്‍ ഫിക്ഷന്‍) – മതീടലി ഖുഷി

ആളുകള്‍ തിരഞ്ഞെടുത്ത മികച്ച ഹ്രസ്വ ചിത്രം – ഖമഖ

മികച്ച നടന്‍ (ഹ്രസ്വ ചിത്രം) – മനോജ് ബാജ്‌പെയ് (താണ്ഡവ്)

മികച്ച നടി (ഹ്രസ്വ ചിത്രം) – ടിസ്‌ക ചോപ്ര (ചട്ണി)

മികച്ച പുതുമുഖ സംവിധായകന്‍/സംവിധായിക – അശ്വിനി അയ്യര്‍ തിവാരി (ദി ന്യൂ ക്ലാസ്‌മേറ്റ്)

മികച്ച പുതുമുഖ നടന്‍ – ദില്‍ജിത്ത് (ഉഡ്താ പഞ്ചാബ്)

മികച്ച പുതുമുഖ നടി – റിതികാ സിംഗ് (സാലാ ഖാദൂസ്)

മികച്ച സംഭാഷണം – റിതേഷ് ഷാ (പിങ്ക്)

മികച്ച തിരക്കഥ – ഷാകുന്‍ ബത്ര, അയേഷാ ദേവിത്രി ദില്ലണ്‍ (കപൂര്‍ ആന്‍ഡ് സണ്‍സ് സിന്‍സ് 1921)

മികച്ച കഥ – ഷാകുന്‍ ബത്ര, അയേഷാ ദേവിത്രി ദില്ലണ്‍ (കപൂര്‍ ആന്‍ഡ് സണ്‍സ് സിന്‍സ് 1921)

മികച്ച സഹനടന്‍ – റിഷി കപൂര്‍ (കപൂര്‍ ആന്‍ഡ് സണ്‍സ് സിന്‍സ് 1921)

മികച്ച സഹ നടി – ഷബാനാ ആസ്മി (നീരജ)

മികച്ച സംഗീത സംവിധായകന്‍ – പ്രിതം (യേ ദില്‍ ഹായ് മുഷ്‌കില്‍)

മികച്ച ഗാന രചയിതാവ് – അമിതാഭ് ഭട്ടാചാര്യ (യേ ദില്‍ ഹായ് മുഷ്‌കില്‍ )

മികച്ച ഗായകന്‍ – അര്‍ജിത് സിംഗ് (യേ ദില്‍ ഹായ് മുഷ്‌കിലിലെ യേ ദില്‍ ഹായ് മുഷ്‌കില്‍ എന്ന ഗാനത്തിന്.)

മികച്ച ഗായിക – നേഹാ ഭാസിന്‍ (സുല്‍ത്താനിലെ ജഗ് ഖൂമേയാ എന്ന ഗാനത്തിന്.)

മികച്ച വിഷ്വല്‍ എഫക്ട്‌സ് – റെഡ് ചില്ലീസ് (ഫാന്‍)

മികച്ച എഡിറ്റിംഗ് – മോനിഷ ബല്‍ദാവ (നീരജ)

മികച്ച വസ്ത്രാലങ്കാരം – പായല്‍ സലൂജ (ഉഡ്താ പഞ്ചാബ്)
ഇതുകൂടാതെ മികച്ച സംഗീത പ്രതിഭയ്ക്കുള്ള ആര്‍ഡി ബര്‍മന്‍ പുരസ്‌കാരം അമിത് മിശ്രയ്ക്കും ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ശത്രുഘ്‌നന്‍ സിന്‍ഹയ്ക്കും ലഭിച്ചു.

DONT MISS
Top