പശ്ചിമബംഗാളില്‍ ഖനി അപകടം; നാലു പേര്‍ കൊല്ലപ്പെട്ടു

പ്രതീകാത്മക ചിത്രം

ബംഗാള്‍ : പശ്ചിമ ബംഗാളിലെ ബംഗുറ ജില്ലയില്‍ കല്‍ക്കരി ഖനി തകര്‍ന്നു വീണ് നാലുപേര്‍ മരിച്ചു. അപകടത്തില്‍ നിരവധി തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങി കിടക്കുന്നതായി പോലീസ് സംശയിക്കുന്നു, ജാര്‍ഖണ്ഡ് സ്വദേശികളാണ് ഭൂരിഭാഗം തൊഴിലാളികളും.രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ബംഗുറ ജില്ലയില്‍ നിരവധി കല്‍ക്കരിഖനികള്‍ അനധികൃതമായി പ്രവര്‍ത്തിക്കുണ്ട്. ഇതിനാല്‍ കാണാതായവര്‍ എത്രയാണെന്ന വിവരം പറയുവാനാകില്ലെന്ന് സമീപവാസികള്‍ പറഞ്ഞു.

ജാര്‍ഖണ്ഡുമായി ചേര്‍ന്ന് കിടക്കുന്ന ബംഗുറ ജില്ലയുടെ ഭൂരിഭാഗവും കല്‍ക്കരി ഖനികളാണ്. ഇതിനാല്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിന് വളരെ അധികം ബുദ്ധിമുട്ട് നേരിടുന്നു. തൊളിലാളികളെ പറ്റി വേണ്ടത്ര രേഖകള്‍ സൂക്ഷിക്കാത്തത് മരണപ്പെട്ടവരുടെ വിവരങ്ങള്‍ കണ്ടെത്തുന്നതില്‍ വീഴ്ച്ചയ്ക്ക് ഇടയാക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

DONT MISS
Top