ഐശ്വര്യയോട് നടത്തിയ വിവാഹാഭ്യര്‍ത്ഥനയുടെ ഓര്‍മ്മ പുതുക്കി അഭിഷേക്; വിവാഹ വാര്‍ഷിക ദിനത്തില്‍ താര ദമ്പതികള്‍ക്ക് ആശംസാവര്‍ഷം

കാലം എത്ര പെട്ടന്നാണ് കാലം കടന്നുപോകുന്നത്! പത്തുവര്‍ഷം മുമ്പാണ് അഭിഷേക് ബച്ചന്‍-ഐശ്വര്യ വിവാഹം നടന്നത് എന്ന് വിശ്വസിക്കാന്‍ പോലും സിനിമ പ്രേമികള്‍ ബുദ്ധിമുട്ടും. വിവാഹം കഴിഞ്ഞ് അഭിനയ രംഗത്ത് തുടരില്ല എന്ന അഭ്യൂഹങ്ങള്‍ക്കിടെ ഐശ്വര്യ കുറേ നല്ല ചിത്രങ്ങളുടെ ഭാഗമായതും കുഞ്ഞുണ്ടായതുമെല്ലാം ഇന്നലെ കഴിഞ്ഞതുപോലുള്ള ഓര്‍മകളാണ്. അഭിഷേക് ബച്ചനും അങ്ങനെതന്നെയാണ് ഇതു സംബന്ധിച്ച ആശംസകളോട് പ്രതികരിക്കുന്നത്. എന്നാലിപ്പോള്‍ അഭിഷേകിന്റെ ഒരു ട്വീറ്റാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

പത്തുവര്‍ഷം മുമ്പു നടത്തിയ ഒരു വിവാഹാഭ്യര്‍ത്ഥനയെപ്പറ്റിയാണ് ട്വീറ്റ്. വിവാഹാഭ്യര്‍ത്ഥന മറ്റാരോടുമല്ല, ഐശ്വര്യയോടുതന്നെ. ‘പത്തു വര്‍ഷം മുമ്പ് ന്യൂയോര്‍ക്ക് നഗരത്തിലെ ഒരു തണുപ്പുള്ള രാത്രിയില്‍ ബാല്‍ക്കണിയില്‍വച്ച് അവള്‍ പറഞ്ഞു-അതെ’ ഇത്രമാത്രമേ ട്വീറ്റില്‍ ഉള്ളുവെങ്കിലും ആരാധകര്‍ക്ക് ആവേശമാകാന്‍ അതുതന്നെ ധാരാളമായിരുന്നു. എന്തായാലും അഭിഷേകിന്റെ ട്വീറ്റിനുതാഴെ ആശംസകള്‍ നിറയുകയാണ്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും അഭിഷേകിന്റെ സിനിമാ ജീവിതം ചെറിയ പ്രശ്‌നങ്ങളിലൂടെയാണ് കടന്നുപോകുന്നത്. നായകനായി അഭിനയിക്കുന്ന സിനിമകളൊന്നും നിലം തൊടുന്നേയില്ല. ധൂമിലേയും ഹൗസ്ഫുള്ളിലേയും സഹ വേഷങ്ങളാണ് അല്‍പം ആശ്വസിക്കാന്‍ വക നല്‍കുന്നത്. 2007 ജനുവരിയില്‍ കരിയറിലെ ഏറ്റവും വലിയ ഉയര്‍ച്ചയില്‍ നില്‍ക്കുമ്പോഴായിരുന്നു താര വിവാഹം നടന്നത്. ഗുരു എന്ന സിനിമയുടെ ആദ്യ പ്രദര്‍ശനത്തിനുശേഷം അഭിഷേക് പ്രണയാഭ്യര്‍ഥന നടത്തിയപ്പോള്‍ ഐശ്വര്യ സമ്മതം മൂളുകയായിരുന്നു.

DONT MISS
Top