പുതിയ ബ്രഹ്മാസ്ത്രവുമായി മലയാളീ ഹാക്കർമാർ; പാക് സൈറ്റുകൾക്ക് പേടിസ്വപ്നമായി മാറുന്ന റാൻസോംവെയറിന്റെ വിശേഷങ്ങളിലേക്ക്

കേരള സൈബര്‍ വാരിയേഴ്സ്

കൊച്ചി:പുത്തന്‍ ആയുധവുമായി കേരള സൈബര്‍ വാരിയേഴ്സ്. നിരന്തരം പാകിസ്താനില്‍ നിന്നും നേരിടുന്ന സൈബര്‍ ആക്രമണത്തിന് തിരിച്ചടി നല്‍കുന്ന കേരള സൈബര്‍ വാരിയേഴ്സ് ഇത്തവണ എത്തിയിരിക്കുന്നത് റാൻസോംവെയർ എന്ന പുത്തന്‍ ആയുധവുമായാണ്.

എന്താണ് റാൻസോംവെയർ?

കേരള സൈബര്‍ വാരിയേഴ്സിന്റെ പുത്തന്‍ ആയുധം. ഇവര്‍ ഹാക്ക് ചെയ്യുന്ന വെബ്‌സൈറ്റുകളില്‍ റാൻസോംവെയർ സന്നിവേശിപ്പിക്കുന്നതോടെ സെര്‍വറിലെ ഫയലുകള്‍ എന്‍ക്രിപ്റ്റ് ചെയ്യപ്പെടും. പിന്നീട് ഈ ഫയലുകള്‍ ലഭ്യമാകണമെങ്കില്‍ പാസ്‌വേര്‍ഡ് നല്‍കേണ്ടതായി വരും. ഇത്തരത്തില്‍ ഹാക്ക് ചെയ്ത പാക് സൈറ്റാണ് http://www.castaraders.com

ഇതിന് പുറമെ, പാക് ഹാക്കര്‍മാര്‍ ഹാക്ക് ചെയ്ത സൈറ്റുകള്‍ തിരിച്ചെടുത്ത കേരള സൈബര്‍ വാരിയേഴ്സ് ഇതിനകം തന്നെ മുഖ്യ ധാരയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.

തിരിച്ചെടുത്ത ചില സൈറ്റുകള്‍:

http://xloverseas.co.in/kcw.html
http://wishmytrip.com/kcw.html
http://thevisaoffic.com/kcw.html
http://studentway.co.in/kcw.html
http://sabysaanjh.com/kcw.html
http://royaltravelz.com/kcw.html
http://pyramideservices.com/kcw.html
http://pujatravels.com/kcw.html
http://onkartravels.ca/kcw.html
http://onkartravel.ca/kcw.html
http://myedudiary.com/kcw.html
http://milestoneeducation.in/kcw.html
http://lovishkalia.com/kcw.html
http://knowledgehubinstitute.com//kcw.html
http://jullundurgymkhana.org/kcw.html
http://jullundurgymkhana.net/kcw.html

സൈബര്‍ പ്രതിരോധ രംഗത്തെ കേരളത്തിന്റെ ചുണക്കുട്ടികളുടെ കൂട്ടായ്മയാണ് കേരള സൈബര്‍ വാരിയേഴ്‌സ്. ചെറിയ അടിയ്ക്ക് വലിയ അടി തിരിച്ച് നല്‍കി കേരളത്തിന്റെ സൈബര്‍ ഇടങ്ങളില്‍ നിന്ന് മാറി പോകാന്‍ എല്ലാവര്‍ക്കും മുന്നറിയിപ്പ് നല്‍കുന്നതോടൊപ്പം സാമൂഹ്യ പ്രശ്‌നങ്ങളിലും തനത് ശൈലിയില്‍ പ്രതികരിക്കുന്നവരാണ് ഇവര്‍.

അതിന്റെ ഭാഗമായാണ് നെഹ്‌റു കോളേജിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതും, ഫെയ്‌സ്ബുക്കില്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്നവരുടെ വിവരങ്ങള്‍ പുറത്തു വിടുന്നതും.

DONT MISS
Top