അറിയുമോ ദണ്ഡി യാത്രയില്‍ പങ്കെടുത്ത, ക്രിക്കറ്റ് ലോകകപ്പ് ഉയര്‍ത്തിയ, ഹിമാലയം കീഴടക്കിയ മോദിയെ?; ഗാന്ധിയെ മാറ്റി ചരിത്രം തിരുത്തിയ മോദിയെ ‘കുടഞ്ഞ്’ സോഷ്യല്‍ മീഡിയ

ഖാദി ഗ്രാമോദ്യോഗ് കലണ്ടറില്‍ നിന്നും ഗാന്ധി ചിത്രം മാറ്റി ഗാന്ധിയെ അനുകരിക്കും വിധത്തിലുള്ള മോദി ചിത്രം അച്ചടിച്ചതിനെതിരെ രാജ്യവ്യാപകമായ ട്രോളുകള്‍ തരംഗമായി. മഹാത്മാഗാന്ധിയുടെ ജീവിതത്തിലെ മൂഹൂര്‍ത്തങ്ങളില്‍ മോദിയെ പ്രതിഷ്ഠിച്ചാണ് രസകരമായ ട്രോളുകള്‍ തയ്യാറാക്കിയിരിക്കുന്നത്. മോദിയെ പരിഹസിക്കുന്ന രണ്ട് ഹാഷ്ടാഗുകളും ട്വിറ്ററില്‍ ഇന്ന് തരംഗമാണ്.

ഖാദി ഗ്രാമോദ്യോഗിന്‍റെ കലണ്ടറില്‍ ഗാന്ധി ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്ന പ്രസിദ്ധമായ ചിത്രത്തിന് പകരം മോദി ചര്‍ക്കയില്‍ നെയ്യുന്ന ചിത്രം അച്ചടിച്ചതിന് ദേശീയ തലത്തില്‍ വന്‍ പരിഹാസമാണ് മോദിയ്ക്കെതിരെ ഉയരുന്നത്.

ഇന്ത്യയുടെ ചരിത്രത്തിലെ നിര്‍ണായക മുഹൂര്‍ത്തങ്ങളിലെ ഗാന്ധിയുടെ സാന്നിധ്യത്തിന്‍റെ സാക്ഷ്യങ്ങളായ ചിത്രങ്ങളിലും ഗാന്ധിയുടെ ദക്ഷിണാഫ്രിക്കന്‍ ജീവിതത്തില്‍ നിന്നടക്കമുള്ള ചിത്രങ്ങളില്‍ മോദിയുടെ മുഖം മോര്‍ഫ് ചെയ്താണ് നവമാധ്യമ വിമര്‍ശകര്‍ പരിഹാസം ചൊരിയുന്നത്. ഖാദി കലണ്ടറില്‍ നിന്ന് മാത്രമല്ല കറന്‍സി നോട്ടുകളില്‍ നിന്നും ഗാന്ധിയുടെ ചിത്രം ക്രമേണ മാറ്റുമെന്ന ഹര്യാന മന്ത്രി അനില്‍ വിജിന്‍റെ പ്രസ്താവനയാണ് ട്വിറ്റര്‍, ഫെയ്സ്ബുക്ക് ഉപയോക്താക്കളെ പ്രകോപിപ്പിച്ചത്.

മോഡിഫൈഡ് ഹിസ്റ്ററി, മഹാത്മാഗാന്ധി എന്നീ ഹാഷ്ടാഗുകള്‍ പ്രത്യക്ഷപ്പെടുകയും തരംഗമാവുകയും ചെയ്തു. ഗാന്ധിയും നെഹ്റുവും ഒരുമിച്ചിരിക്കുന്ന പ്രസിദ്ധമായ ചിത്രത്തില്‍ ഗാന്ധിക്കു പകരം മോദിയുടെ മുഖമാണ് ഒരു ട്രോള്‍ നല്‍കിയത്.

മോഹന്‍ദാസ് മോദി നെഹ്രുവുമായി തമാശകള്‍ പങ്കുവെയ്ക്കുന്നു എന്നാണ് ചിത്രത്തിന്‍റെ മേല്‍ക്കുറിപ്പ്. 1942 ല്‍ നരേന്ദ്ര ഗാന്ധി ക്വിറ്റ് ഇന്ത്യാ റാലി നയിക്കുന്ന ചിത്രവും ചിലര്‍ പങ്കുവെച്ചു.

ദക്ഷിണാഫ്രിക്കയില്‍ നിയമ വിദ്യാര്‍ത്ഥിയായ ബാരിസ്റ്റര്‍ മോദി 1930 ല്‍ ദണ്ഡി യാത്ര നടത്തുന്ന മോഹന്‍ദാസ് കരംചന്ദ് മോദി എന്നീ ചിത്രങ്ങളുെ ചിരിപടര്‍ത്തി.

ഗാന്ധിയും മറ്റു ചില മുഹൂര്‍ത്തങ്ങളിലേക്കും ചരിത്രം തിരുത്തുന്ന സംഘപരിവാര്‍ പരിപാടി കടന്നു പോവുന്നതായി കാട്ടുന്ന ചില ചിത്രങ്ങളും കൂട്ടത്തിലുണ്ട്.

1984 ല്‍ ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് ഏന്തി നില്‍ക്കുന്ന കപില്‍ മോദിയുടെ ചിത്രമാണ് അതിലൊന്ന്.

ടെന്‍സിംഗ് ഷായ്ക്കൊപ്പം 1953 ല്‍ എവറസ്റ്റ് കീഴടക്കുന്ന എഡ്മണ്ട് മോദിയും 2006 ലെ ഹിറ്റ് ചിത്രമായ ലഗേ രഹേ മുന്നാഭായിയില്‍ സഞ്ജയ് ദത്ത് കഥാപാത്രത്തിന് അഹിംസാ മന്ത്രമോതുന്ന ഗാന്ധിയുമൊക്കെ മോദിയെ പരിഹസിക്കുന്നതിന്‍റെ പരകോടിയായി പ്രത്യക്ഷപ്പെട്ടു.

DONT MISS
Top