2017ല്‍ സഞ്ചാരികള്‍ നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങള്‍

ജെയ്‌സാല്‍മര്‍ നഗരത്തില്‍ നിന്നുള്ള ദൃശ്യം

യാത്രകള്‍ എന്നും സഞ്ചാരികള്‍ക്ക് ഹരമാണ്. പുതിയ സ്ഥലങ്ങള്‍ കണ്ടെത്തി സന്ദര്‍ശിക്കുവാന്‍ അത്യുത്സാഹം ഉള്ളവരാണ് നമ്മളില്‍ ഓരോരുത്തര്‍ക്കും. ബുക്കിങ് ഡോട്ട് കോം എന്ന അന്താരാഷ്ട്ര വെബ്‌സൈറ്റ് നടത്തിയ സര്‍വേ പ്രകാരം, ലോകത്തെ ബഹുഭൂരിപക്ഷം ആളുകളും സാഹസിക യാത്രകള്‍ നടത്തുവാന്‍ താത്പര്യം പ്രകടിപ്പിക്കുന്നവരാണ്. യാത്രയും, താമസവും ഒരുക്കുന്നതിന്റെ ഭാഗമായും, ലോകത്തിലെ എറ്റവും പ്രമുഖ സ്ഥലങ്ങള്‍ യാത്രക്കാര്‍ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ചും വിവര ശേഖരണം നടത്തുന്നതിനായിരുന്നു സര്‍വ്വേ

പതിനേഴ് രാജ്യങ്ങളിലായി 34000 യാത്രക്കാര്‍ക്കിടയിലാണ് പഠനം സംഘടിപ്പിത്. ഇതില്‍ 66 ശതമാനം ആളുകള്‍ക്കും പുതിയ യാത്രാ സ്ഥലങ്ങള്‍ കണ്ടത്തുന്നതില്‍ വളരെ അധികം താത്പര്യമുള്ളവരാണ്. സാഹസിക യാത്ര നടത്തുവാന്‍ താത്പര്യമുള്ളവര്‍ പറയുന്ന സ്ഥലങ്ങള്‍ പലതും ആഗോള തലത്തില്‍ അറിയപ്പെടാത്തവയാണ്. സാധാരണ നിലയിലുള്ള യാത്രകള്‍ നടത്തുന്നതിനായി അന്താരാഷ്ട്ര തലത്തില്‍ പാരീസ്, റോം, ലണ്ടന്‍ തുടങ്ങിയ വികസിത രാജ്യങ്ങളെയാണ് അവര്‍ തിരഞ്ഞെടുക്കുന്നത്.

ഇറ്റലിയിലെ ചെറുനഗരമായ റെക്കാന്റി ആണ് എറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞെടുത്തത്. അഡ്രിയാറ്റിക്കിന്റെ തീരത്തുള്ള ഈ നഗരത്തില്‍ 22000 ആളുകള്‍ മാത്രമാണ് താമസിക്കുന്നത്. ഇതിനോപ്പം തന്നെ ഫ്രാന്‍സ്സും പട്ടികയില്‍ മുന്നിട്ട് നില്‍ക്കുന്നു. ഇന്ത്യ പാകിസ്താന്‍ അതിര്‍ത്തിയിലെ ജെയ്‌സാല്‍മര്‍ നഗരമാണ് രണ്ടാമതായി വിദേശികള്‍ തിരഞ്ഞെടുക്കുന്നത്. ഇന്തോനേഷ്യന്‍ ദ്വീപുകളിലെ ബുദ്ധ സ്മാരകം ബോരോബുദൂര്‍ , ബാലിക്ക് പകരമായി സന്ദര്‍ശിക്കുവാന്‍ താത്പര്യപ്പെടുന്നതായാണ് പറയുന്നത്. ഈ വര്‍ഷം സന്ദര്‍ശിക്കുവാന്‍ ആഗ്രഹിക്കുന്നതില്‍ കോളംബോയിലെ ബരിചരയാണ് അവസാനമായി ഇടം പിടിക്കുന്നത്.

യാത്രകള്‍ ഹരമായിട്ടുള്ളവര്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ടതാണ് ഈ കേന്ദ്രങ്ങള്‍ എന്നാണ് വിലയിരുത്തിയിട്ടുള്ളത്.

ബുക്കിങ്ങ് ഡോട്ട് കോം നടത്തിയ സര്‍വ്വേ പ്രകാരം ഇവയാണ് യാത്രക്കാര്‍ തിരഞ്ഞെടുത്ത സ്ഥലങ്ങള്‍
1) റെക്കാന്‍ഡി, ഇറ്റലി
2) ജെയ്‌സാല്‍മര്‍, ഇന്ത്യ
3) വില്‍ജന്‍ഡി. ഇസ്റ്റോണിയ
4) ഐറ്റ് ബെന്‍ഹാഡു, മോറോക്കോ
5) ബോറോബുധൂര്‍, ഇന്തോണേഷ്യ
6) ഉറുളു, ആസ്‌ട്രേലിയ
7) ബരിചര, കോളംബിയ
8)വെസിലേയ്, ഫ്രാന്‍സ്
9) ഫ്‌ലോറ്‌സ്, ഗൗട്ടിമല

DONT MISS
Top