സോഷ്യല്‍ മീഡിയയില്‍ സമയം ചെലവഴിക്കുന്നവര്‍ 394 ശതമാനമായി ഉയര്‍ന്നതായി റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷം സോഷ്യല്‍ മീഡിയയിലും മെസേജിങ് ആപ്പിലുമായി സമയം ചെലവഴിച്ചവരുടെ വര്‍ധന 394 ശതമാനമായെന്ന് യാഹൂവിന്റെ ഗവേഷക കമ്പനി ഫ്‌ളറി റിപ്പോര്‍ട്ട് ചെയ്തു. ആഗോളതലത്തില്‍ മൊബൈല്‍ ഫോണിലൂടെ സമയം ചെലവഴിച്ചവരുടെ എണ്ണം 69 ശതമാനമായി വളര്‍ന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. 2015 അപേക്ഷിച്ച് 11 ശതമാനമാണ് ആപ്പുകള്‍ ഉപയോഗിക്കുന്നവരുടെ വര്‍ധന.

‘ഉപഭോക്താവ് ഒരു ആപ്പ് ഓപ്പണ്‍ ചെയ്യുമ്പോള്‍ ‘സെഷന്‍’ എന്നാണ് രേഖപ്പെടുത്തുന്നത്. ഇതനുസരിച്ച് 3.2 ട്രില്ല്യന്‍ സെഷന്റെ വര്‍ധനയും ഉണ്ടായിട്ടുണ്ട്. ഇതില്‍ നിന്ന് അത്രയും തന്നെ ആളുകള്‍ സോഷ്യല്‍ മീഡിയയിലും മെസേജിങ് ആപ്പിലുമായി സമയം ചെലവഴിക്കുന്നതായി കണക്കാക്കാം’ യാഹുവിന്റെ വൈസ് പ്രസിഡന്റ് സിമണ്‍ ഖലാഫ് പറഞ്ഞു.

മെസേജിങിന്റെയും സോഷ്യല്‍ ആപ്ലിക്കേഷന്റെയും ഉപയോഗത്തില്‍ വര്‍ഷതോറുമുണ്ടാകുന്നത് 44 ശതമാനം വര്‍ധനയാണ്. ഗെയിമുകള്‍ കളിക്കുന്നവരുടെ എണ്ണത്തില്‍ 4 ശതമാനമാനം വര്‍ധനയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ന്യൂസിന്റെയും മാഗസീനിന്റെയും സെഷന്‍ 5 ശതമാനം കുറഞ്ഞപ്പോള്‍ മ്യൂസിക്, മീഡിയ, എന്റര്‍ടെയിന്‍മെന്റ് എന്നിവയുടെ വളര്‍ച്ച ഒരു ശതമാനത്തിലൊതുങ്ങി.

ആപ്പുകളുടെയും മൊബൈല്‍ ഫോണുകളുടെയും ഉപയോഗത്തില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ വര്‍ധന വെബിനെയും ടെലിവിഷനെയും പിന്നോട്ട് വലിച്ചെന്നും ഖലാഫ് പറഞ്ഞു.

DONT MISS
Top