ഈ റോഡ് ആരാ ഇവിടെ കൊണ്ട് വച്ചേ?; റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച കംഗാരുവിന് പിണഞ്ഞ അബദ്ധം ഇങ്ങനെ

കംഗാരു

ഒാസ്ട്രേലിയ: കംഗാരുക്കളുടെ നാടാണ് ഒാസ്ട്രേലിയ. അവിടെ അവയെ വഴിയരികില്‍ പോലും കാണാറുണ്ട്. വയറില്‍ സഞ്ചിയുമായി ചാടിച്ചാടി നീങ്ങുന്ന ഇവ കാഴ്ച്ചക്കാര്‍ക്കെന്നും കൗതുകമാണ്. എന്നാല്‍ അടുത്തിടെ ഒാസ്ട്രേലിയയിലെ ഒരു കംഗാരുവിന് പിണഞ്ഞ അബദ്ധമാണ് ഇന്ന് ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്.

റോഡ് മുറിച്ചുകടക്കാന്‍ നോക്കുന്ന ഒരു കംഗാരുവാണ് ദൃശ്യത്തിലെ നായകന്‍. ആദ്യം ഒന്നു പകച്ചുനിന്ന ശേഷം കംഗാരു ചാടിച്ചാടി മുന്നോട്ടു നീങ്ങുന്നു. എന്നാല്‍ റോഡിലേക്ക് ചാടിക്കയറുന്ന കംഗാരുവിന് പിഴയ്ക്കുന്നു. മുന്നിലെ കാലുകളിലെ നിയന്ത്രണം നഷ്ടമായി അത് റോഡിലേക്ക് തലകുത്തിവീണ് കരണം മറിയുന്നു. അവസാനം എന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ കംഗാരു പകച്ചിരിക്കുന്ന ദൃശ്യത്തില്‍ വീഡിയോ അവസാനിക്കുന്നു.

കഴിഞ്ഞ വര്‍ഷം പകര്‍ത്തിയ വീഡിയോയാണെങ്കിലും ഇന്റര്‍നെറ്റില്‍ എത്തുന്നത് ഇന്നലെയാണ്. കുറച്ചുസമയംകൊണ്ട് ആയിരക്കണക്കിനാളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു.

DONT MISS
Top