ലൈവായി വീഡിയോ പ്രക്ഷേപണം ചെയ്യുന്നവര്‍ക്ക് പണമുണ്ടാക്കാന്‍ സൂപ്പര്‍ ചാറ്റുമായി യുട്യൂബ്

ലൈവായി വീഡിയോ പ്രക്ഷേപണം ചെയ്യുന്നവര്‍ക്കും അവരുടെ ഉപയോക്താക്കള്‍ക്കും വേണ്ടി സൂപ്പര്‍ ചാറ്റ് എന്ന പുതിയ സംവിധാനവുമായി യൂട്യൂബ് എത്തുന്നു. ഇതുവഴി വീഡിയോ പ്രക്ഷേപണം ചെയ്യുന്നവര്‍ക്കും ഉപയോക്താക്കള്‍ക്കുമിടയില്‍ നല്ല ബന്ധം വളര്‍ത്താന്‍ കഴിയുമെന്ന് യൂട്യൂബ് അവകാശപ്പെടുന്നു.

കോടികണക്കിന് ആളുകള്‍ ഇപ്പോള്‍ ലൈവായി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഈ വഴി പിന്തുടര്‍ന്നാണ് യൂട്യൂബ് സൂപ്പര്‍ ചാറ്റുമായി രംഗത്തേക്ക് വരുന്നത്.

യൂട്യൂബിലൂടെ ലൈവ് ചെയ്യുമ്പോള്‍ ഉപയോക്താക്കള്‍ക്ക് ചാറ്റ് വിന്‍ഡോയില്‍ ഇനി മുതല്‍ ഡോളര്‍ സൈന്‍ കാണാന്‍ കഴിയും. ഇതില്‍ ക്ലിക്ക് ചെയ്ത് പേയ്മെന്റ് നടത്തിയാല്‍ ഉപയോക്താക്കളുടെ പ്രതികരണങ്ങള്‍ കമന്റ്‌ ബോക്സില്‍ പിന്‍ ചെയ്യാന്‍ കഴിയും. കൂടുതല്‍ പണം മുടക്കുന്നവരുടെ പ്രതികരണങ്ങള്‍ കൂടുതല്‍ നേരം ഇങ്ങിനെ പിന്‍ ചെയ്യാം. ഇതിലൂടെ ലൈവായി  വീഡിയോ പ്രക്ഷേപണം ചെയ്യുന്നവര്‍ക്ക് പണം സ്വരൂപിക്കാനുള്ള അവസരം സൂപ്പര്‍ ചാറ്റ് നല്‍കുന്നു.

സൂപ്പര്‍ ചാറ്റിലൂടെ വീഡിയോ വാങ്ങാനും ഉപയോക്താക്കള്‍ക്ക് സാധിക്കും. മെസേജിലൂടെ നിങ്ങള്‍ക്കിഷ്ടപ്പെട്ട വീഡിയോ പ്രക്ഷേപണം ചെയ്തവരുമായി ബന്ധപ്പെടാനും സാധിക്കും, 5 മണിക്കൂര്‍ വരെ നിങ്ങള്‍ തമ്മിലുള്ള മെസേജിംഗിന് സൂപ്പര്‍ ചാറ്റ് സമയം അനുവദിക്കുമെന്ന് പ്രൊഡക്ട് മാനേജര്‍ ബാര്‍ബാരാ മാക്‌ഡൊനാള്‍ഡ് പറഞ്ഞു. യൂട്യൂബിന് കൂടുതല്‍ ഉപയോക്താക്കളുള്ള 40 രാജ്യങ്ങളില്‍ ജനുവരി 31 ന് സൂപ്പര്‍ ചാറ്റ് അവതരിപ്പിക്കും.

DONT MISS
Top