സല്‍മാന്‍ ഖാന്റെ ട്യൂബ് ലൈറ്റില്‍ കിംഗ് ഖാനും? സംശയിച്ചവര്‍ക്ക് മറുപടിയേകി താരരാജാവ്

ഷാരൂഖ് ഖാന്‍

ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖും സല്‍മാന്‍ ഖാനും തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ട സൗഹൃദമാണുള്ളത്. പരസ്പരം ബോളിവുഡ് സിംഹാസനത്തിനായുള്ള ആരോഗ്യകരമായ മത്സരം മാത്രമേ ഇരുവര്‍ക്കുമിടയിലുള്ളൂ. ഇത്രയും വലിയ താരപദവിയിലിരിക്കുമ്പോഴും ഒരാളുടെ സിനിമയില്‍ മറ്റൊരാള്‍ അതിഥിതാരമായി എത്താറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ ബി ടൗണിലെ സംസാരം സല്‍മാന്റെ പുതിയ ചിത്രത്തില്‍ ഷാരൂഖ് അതിഥിതാരമായി എത്തുന്നുണ്ടെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തയെപ്പറ്റിയാണ്.

കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ‘ട്യൂബ് ലൈറ്റ്’ എന്ന സല്‍മാന്‍ ഖാന്‍ ചിത്രത്തേപ്പറ്റിയാണ് സംശയങ്ങളുയരുന്നത്. അടക്കിപ്പിടിച്ച സംസാരം സാക്ഷാല്‍ ഷാരൂഖ് ഖാന്റെ ചെവികളിലുമെത്തി. ഉടന്‍വന്നു മറുപടി. ‘ഞാന്‍ എന്നെ സംബന്ധിച്ച വാര്‍ത്ത കാണാനിടയായി. നിങ്ങള്‍ക്ക് അങ്ങനെ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ട്യൂബ് ലൈറ്റിന്റെ നിര്‍മാതാക്കളോട് ചോദിക്കൂ. അവര്‍ ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കും’.

ദീപിക പദുക്കോണിന്റേതായി പുറത്തിറങ്ങുന്ന പുതിയ ഹോളിവുഡ് സിനിമയ്ക്ക് ആശംസകള്‍ നേരാനും താരം മറന്നില്ല. ‘ട്രിപ്പിള്‍ എക്‌സ്: ദി റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജ്’ എന്ന ചിത്രം നാളെയാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

DONT MISS
Top