റിപ്പബ്ലിക്ക് ദിനത്തില്‍ മൃഗങ്ങളെ ഉപയോഗിച്ച് ഭീകരാക്രമണ സാധ്യതയെന്ന് ഇന്റെലിജന്‍സ് റിപ്പോര്‍ട്ട്

പ്രതീകാത്മക ചിത്രം

ദില്ലി : രാജ്യം ഭീകരരില്‍ നിന്നും കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. പാകിസ്താനുമായി കടുത്ത ഭിന്നതയിലുള്ള ഇന്ത്യ സമാനതകളില്ലാത്ത സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്. പുതിയ തലത്തില്‍ ആക്രമണങ്ങള്‍ നടത്തുവാന്‍ ഭീകരര്‍ തയ്യാറെടുക്കുന്നെന്നും, റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്ന വേളയില്‍ മൃഗങ്ങളെ ഉപയോഗിച്ച് ഭീകരാക്രമണ സാധ്യത ഉണ്ടെന്ന ഇന്റെലിജന്‍സ് റിപ്പോര്‍ട്ട് പുറത്തു വന്നു.

ദില്ലി, മുംബൈ, അഹമ്മദാബാദ് ഉള്‍പ്പെടെയുള്ള വന്‍ നഗരങ്ങളെ ആക്രമികള്‍ ലക്ഷ്യം വയ്ക്കുന്നതായാണ് കരുതുന്നത്. മനുഷ്യ ബോംബായും, മൃഗങ്ങളെ ഉപയോഗിച്ചും ആക്രമണം നടത്തുമെന്നറിഞ്ഞതിനാല്‍ കടുത്ത ജാഗ്രതയിലാണ് തീവ്രവാദ വിരുദ്ധസേന. ശൈത്യകാലം ആയതിനാല്‍ കമ്പിളിക്കുപ്പായം ഉപയോഗിച്ച് ഭീകര്‍ രാജ്യത്തേക്ക് സ്‌ഫോടക വസ്തുക്കളുമായി കടക്കുവാന്‍ ഇടയുണ്ട്. നായ്ക്കള്‍, പൂച്ചകള്‍, മുയലുകള്‍ എന്നിവയെ ഇവര്‍ സ്‌ഫോടനത്തിനായി ഉപയോഗിക്കുമെന്നും, ലക്ഷ്യസ്ഥാനത്ത് എത്തുമ്പോള്‍ റിമോട്ട് ഉപയോഗിച്ച് സ്‌ഫോടനം നടത്താനാണ് സാധ്യതയെന്നും ഇന്റെലിജന്‍സ് റിപ്പാര്‍ട്ടില്‍ പറയുന്നു.

ആഗോള ഭീകര സംഘടന ഐഎസ്സാണ് ഇത്തരത്തില്‍ മൃഗങ്ങളെ ഉപയോഗിച്ച് സ്‌ഫോടനം നടത്തുവാന്‍ ആരംഭിച്ചത്. ഇവരുടെ ആശയം ഉള്‍ക്കൊണ്ട ചില സംഘടനകള്‍ ഇത്തരത്തില്‍ ആക്രമണം നടത്തുമെന്ന സംശയമാണ് ഭീകര വിരുദ്ധസേന പ്രകടിപ്പിക്കുന്നത്. രാജ്യത്തെ സുരക്ഷാ സേനകളോട് അതീവജാഗ്രത പുലര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

DONT MISS
Top