ഇന്ത്യയിലെ നഗരങ്ങളില്‍ ശുദ്ധവായു ലഭ്യത കുറഞ്ഞു വരുന്നതായി ഗ്രീന്‍പീസിന്റെ കണ്ടെത്തല്‍

പ്രതീകാത്മക ചിത്രം

ദില്ലി : രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ ശുദ്ധവായു ലഭ്യത വളരെ കുറവെന്ന് പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസിന്റെ പഠനറിപ്പാര്‍ട്ട്. ഇന്ത്യയിലെ നൂറ്റിയറുപത്തിയെട്ടു നഗരങ്ങളില്‍ ലോകാരോഗ്യ സംഘടനയുടെ സഹായത്തോടു കൂടിയാണ ഗ്രീന്‍പീസ് മലിനീകരണത്തെ സംബന്ധിച്ച് പഠനം നടത്തിയത്. ശുദ്ധവായു ലഭ്യതയില്‍ ഡല്‍ഹിക്കു പിന്നാലെ ഉത്തര്‍ പ്രദേശ്, ഹരിയാന, ജാര്‍ഖണ്ട്, ബീഹാര്‍, എന്നീ നഗരങ്ങളാണ് ഉള്ളത്.

ഇന്ത്യയിലെ വന്‍ നഗരങ്ങളില്‍ മലിനീകരണത്തെ സംബന്ധിച്ച് ”എയര്‍പോകാലിപ്പ്‌സ്” എന്ന പേരില്‍ പഠനം നടത്തിയത് ഓണ്‍ലൈന്‍ സര്‍വകളെയും, വിവരാവകാശ രേഖകളയും അടിസ്ഥാനമാക്കിയായിരുന്നു. ശുദ്ധവായുവിന്റെ നിലവാരം നശിപ്പിക്കുന്നതില്‍ വാഹനങ്ങളില്‍ നിന്ന് പുറം തള്ളുന്ന പുകയാണ് പ്രധാന കാരണം. ജൈവ ഇന്ധനങ്ങളാണ് പുക മലിനീകൃതമാക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നതെന്ന് റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. തെക്കേ ഇന്ത്യയില്‍ തെലുങ്കാന സംസ്ഥാനത്തിലെ വാരങ്കല്‍ നഗരം മാത്രമാണ് ശുദ്ധവായു മികച്ചതായി നിലനിറുത്തുന്നത്.

ഡല്‍ഹിയില്‍ വാഹനപ്പെരുപ്പം കൂടുതലായതിനാലാണ് ആളുകള്‍ അവിടുത്തെ മലിനീകരണത്തെ പറ്റി മാത്രം ചര്‍ച്ച നടത്തുന്നത്. എന്നാല്‍ ഇന്ത്യയിലെ എല്ലാ നഗരങ്ങളും മലിനീകരണ വിഷയത്തില്‍ ഒരു പോലെ പ്രവര്‍ത്തിക്കുന്നതായി ഗ്രീന്‍ പീസ് അംഗം സുനില്‍ ദഹിയ പറഞ്ഞു. രാജ്യത്തിന്റെ വളര്‍ച്ചയില്‍ ഘടകമാകുന്ന ജിഡിപിയില്‍ മൂന്ന് ശതമാനത്തിന്റെ ഇടിവാണ് മലിനീകരണം ഉണ്ടാക്കുന്നതെന്നും.വര്‍ഷത്തില്‍ ഒന്നരലക്ഷത്തിലധികം ആളുകളാണ് മരണപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന ഘടകങ്ങള്‍ നഗരങ്ങളിലെ അന്തരീക്ഷത്തില്‍ ഒട്ടും തന്നെ ഇല്ലയെന്നാണ് പഠനം വെളിപ്പെടുത്തുന്നത്.

മലിനീകരണം ദേശീയ വിഷയമായി കണ്ടു കൊണ്ട് യുദ്ധകാല അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചാലെ ഇതില്‍ നിന്നും പുറത്തു കടക്കുവാന്‍ സാധിക്കു എന്നാണ് സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മരങ്ങള്‍ വച്ച് പിടിപ്പിക്കുന്നതാകും വായു ശുദ്ധീകരിക്കുവാനുള്ള ഏക മാര്‍ഗം. നേരത്തെ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദില്ലി സര്‍ക്കാര്‍ ഒറ്റ- ഇരട്ടയക്ക വാഹന നിയന്ത്രണം ചില ദിവസങ്ങളില്‍ നടപ്പാക്കിയിരുന്നു.

DONT MISS
Top