വിദ്യാഭ്യാസമന്ത്രി ജിഷ്ണു പ്രണോയിയുടെ വീട് സന്ദര്‍ശിച്ചു; തന്റെ മകന്‍ ആത്മഹത്യ ചെയ്യില്ലെന്ന് മാതാവ്

കോഴിക്കോട്: വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ജിഷ്ണു പ്രണോയിയുടെ വീട് സന്ദര്‍ശിച്ചു. തന്റെ മകന്‍ ആത്മഹത്യ ചെയ്യില്ലെന്ന് ജിഷ്ണുവിന്റെ മാതാവ് മഹിജ മന്ത്രിയോട് പറഞ്ഞു.

ഇന്നലെ ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. സ്വാശ്രയ കോളേജിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സമഗ്രമായി പരിശോധിക്കും. ഇതിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും മന്ത്രി സഭായോഗം തീരുമാനിച്ചു.

അതേസമയം ജിഷ്ണുവിന്റെ ദുരൂഹമരണം സംബന്ധിച്ച അന്വേഷണത്തിന് നിയോഗിക്കപ്പെട്ട പുതിയ സംഘം ഇന്ന് കോളെജിലെത്തും. ഇരിങ്ങാലക്കുട എഎസ്പി കിരണ്‍ നാരായണന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. അതേസമയം ഹോസ്റ്റലിന് സമീപത്തെ ഓടയില്‍നിന്നും കണ്ടെടുത്ത കുറിപ്പ് ജിഷ്ണുവിന്റേതാണോ എന്നറിയാന്‍ഫോറസിക് പരിശോധനക്കയച്ചു.

DONT MISS
Top