ജിഷ്ണുവിന്റെ മരണം: ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

തൃശൂര്‍: ജിഷ്ണുവിന്റെ മരണം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി. കേസ് അന്വേഷിക്കാന്‍ ആദ്യം നിയോഗിച്ച ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു കെ സ്റ്റീഫനെയാണ് മാറ്റിയത്. ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ വേണമെന്ന ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മാറ്റം.

ഇരിങ്ങാലക്കുടെ എസിപി കിരണ്‍ നാരായണനാണ് പുതിയ ചുമതല. വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദനക്കേസില്‍ ബിജുവിനെ സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു.

ഇന്നലെയാണ് ജിഷ്ണുവിന്റെ മരണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. തൃശൂര്‍ ഡിവൈഎസ്പി ബിജു കെ സ്റ്റീഫനായിരുന്നു അന്വേഷണ ചുമതല. റേഞ്ച് ഐജി എംആര്‍ അജിത് കുമാറിന്റേതായിരുന്നു ഉത്തരവ്.

അതേസമയം ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സ്വാശ്രയ കോളേജിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സമഗ്രമായി പരിശോധിക്കും. ഇതിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും മന്ത്രി സഭായോഗം തീരുമാനിച്ചു

DONT MISS
Top