ഷവോമി വീണ്ടും ഞെട്ടിക്കുന്നു; റെഡ്മി നോട്ട് 5 ഉടന്‍ വിപണിയിലെത്തും, ഫോണിന്റെ വിവരങ്ങള്‍ പുറത്ത്

പ്രതീകാത്മക ചിത്രം

വന്‍വിജയമായ റെഡ്മി നോട്ട് 3 ക്ക് ശേഷം ഷവോമി വീണ്ടും ഞെട്ടിക്കാനൊരുങ്ങുന്നു. ഫോണിന്റെ വിവരങ്ങളെല്ലാം ഷവോമി വെളിപ്പെടുത്തും മുന്‍പേ ചോര്‍ന്നു. കുറഞ്ഞ വിലയും കൂടുതല്‍ നല്ല ഹാര്‍ഡ് വെയര്‍ സ്‌പെസിഫിക്കേഷനുകളുമായി റെഡ്മി നോട്ട് 3 യുടെ സല്‍പ്പേര് നോട്ട് 5ഉം കാത്തുസൂക്ഷിക്കുമെന്നുതന്നെയാണ്  വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 4 സുരക്ഷയോടുകൂടിയ അഞ്ചരയിഞ്ച് സ്‌ക്രീന്‍ ഫുള്‍ എച്ച്ഡിയാണെന്ന് എടുത്തു പറയേണ്ട ആവശ്യമില്ലല്ലോ. 2 ഗിഗാ ഹെര്‍ട്‌സ് ക്വാല്‍ക്കോം സ്‌നാപ്പ് ഡ്രാഗണ്‍ 652 അല്ലെങ്കില്‍ 2.1 ഗിഗാ ഹെര്‍ട്‌സ് മീഡിയാടെക്ക് ഹെലിയോ x25 ഡെക്കാ കോര്‍ പ്രൊസസ്സറാവും ഉണ്ടാവുക. റാം 4 ജിബി. 32 ജിബി വേരിയെന്റിലും 64 ജിബി വേരിയെന്റിലും ലഭ്യമാകും. മുന്നില്‍ 8 മെഗാ പിക്‌സലും പിന്നില്‍ 16 മെഗാ പിക്‌സലുമാവും ക്യാമറ. ക്യുക്ക് ചാര്‍ജര്‍ 3.0 ഉള്‍പ്പെടുത്തിയ ഫോണ് ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് നൂഗട്ടിലാവും പ്രവര്‍ത്തിക്കുക. വളരെ മികച്ച സ്‌പെസിഫിക്കേഷനുകള്‍ വേറെയും.

32 ജിബി, 64 ജിബി വേരിയെന്റുകള്‍ക്ക് ക്രമത്തില്‍ 10,999രൂ 12,999രൂ എന്നിങ്ങനെയാണ് വില. ഏപ്രില്‍-മെയ് മാസത്തോടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

DONT MISS
Top