ഇനി സെന്‍ട്രല്‍ പൊലീസ് കാന്റീന്‍ വഴിയും ഫോക്സ്‌ വാഗണ്‍ കാറുകള്‍ ബുക്ക് ചെയ്യാം

ഫോക്സ്‌വാഗണ്‍

ദില്ലി : യുറോപ്പിലെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ഫോക്സ്‌വാഗണ്‍ ഇന്ത്യയിലെ സെന്‍ട്രല്‍ പോലീസ് കാന്റീന്‍ വഴി അവരുടെ കാറുകള്‍ ബുക്കു ചെയ്യുവാന്‍ സാധിക്കുമെന്ന് അറിയിച്ചു. ഇന്ത്യയിലെ എല്ലാ ചെറുകിട-വന്‍കിട കാന്റീന്‍ വഴിയും ഇത് സാധ്യമാകുന്നതാണ്. ആകര്‍ഷകമായ വിലക്കുറവ് കാന്റീന്‍ വഴി ബുക്കു ചെയ്യുമ്പോള്‍ ലഭിക്കും. തിരഞ്ഞെടുത്ത സംസ്ഥാനങ്ങളില്‍ നികുതിയിളവും മുന്‍ഗണന അനുസരിച്ചുള്ള ഡെലിവറിയും ലഭ്യമാകുന്നതാണ്.

ഇന്ത്യയിലെ എറ്റവും സുരക്ഷിതമായ വാഹനം എല്ലാത്തരത്തിലുമുള്ള ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനും, തങ്ങളുടെ സേവനം വിപുലീകരിക്കുന്നതിന്റെ ഭാഗമായും ആണ് ആനുകൂല്യം അവതരിപ്പിച്ചിരിക്കുന്നതെന്ന് ഇന്ത്യയിലെ വോള്‍സ്‌വാഗണ്‍ ഡയറക്ടര്‍ മൈക്കല്‍ മെയര്‍ പറഞ്ഞു. ഇന്ത്യയില്‍ 119 പ്രധാന കാന്റീനും ആയിരത്തിയഞ്ഞൂറ് ഉപകാന്റീനും ആണ് പ്രവര്‍ത്തിക്കുന്നത്.

DONT MISS
Top