ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ലാ ലാ ലാന്‍ഡിന് ഏഴ് പുരസ്കാരങ്ങള്‍, റയന്‍ ഗോസ്‌ലിങ്‌ മികച്ച നടന്‍

  ബെവര്‍ലി ഹില്‍സ് :  74 ആമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ലാ ലാ ലാന്‍ഡ് എന്ന ചിത്രത്തിന് ഏഴ് പുരസ്‌കാരങ്ങള്‍ ലഭിച്ചു. മികച്ച നടനുള്ള പുരസ്‌കാരം റയന്‍ ഗോസ്ലിങ്ങും മികച്ച നടിയ്ക്കുള്ള പുരസ്‌കാരം എമ്മ സ്‌റ്റോണും കരസ്ഥമാക്കി.

ലാ ലാ ലാന്‍ഡ് ഒരുക്കിയ ഡാമിയന്‍ ചാസിലിനാണ് മികച്ച സംവിധായകന്‍. മികച്ച തിരക്കഥാകൃത്തിനുമുള്ള പുരസ്‌കാരവും ചാസില്‍ നേടി. മികച്ച സഹനടനായി ആരേണ്‍ ടെയ്‌ലര്‍ ജോണ്‍സണെയും സഹനടിയായി വയോള ഡേവിസിനെയും തെരെഞ്ഞെടുത്തു. മികച്ച സംഗീതത്തിനുള്ള പുരസ്‌കാരം ലാ ലാ ലാന്‍ഡ് സിനിമ നേടി. മികച്ച ഗാനമായി സിറ്റി ഓഫ് ലാന്‍ഡ് തെരെഞ്ഞെടുത്തു.

മികച്ച പശ്ചാത്തല സംഗീത്തിനുള്ള പുരസ്‌കാരം ജസ്റ്റിന്‍ ഹാര്‍വിന്‍സിന് ലഭിച്ചു. മികച്ച വിദേശ ഭാഷാ ചിത്രമായി ‘എല്‍’ തെരെഞ്ഞെടുക്കപ്പെട്ടു. മികച്ച അനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്‌കാരം ‘സൂട്ടോപ്യ’ നേടി. നോമിനേഷന്‍ ലഭിച്ച 7 വിഭാഗത്തിലും അവാര്‍ നേടിയ ലാ ലാ ലാന്‍ഡ് എന്ന അമേരിക്കന്‍ ചിത്രമാണ് പുരസ്‌കാരദാന ചടങ്ങില്‍ ശ്രദ്ധേനേടിയത്.

ബോളിവുഡ് താരങ്ങളായ പ്രിയങ്ക ചോപ്രയും ദേവ് പട്ടേലും ചടങ്ങിന്റെ അവതാരകരായെത്തി. ഡോ. ബിജുവിന്റെ കാടു പൂക്കുന്ന നേരം ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ നോമിനേഷന്‍ നേടിയെങ്കിലും അവസാന റൗണ്ടില്‍ പുറത്തായി.

DONT MISS
Top