ഇഎംഎസ് മുതല്‍ പിണറായി വിജയന്‍ വരെയുള്ള കമ്യൂണിസ്റ്റ് ഭരണത്തില്‍ നാട്ടുകാരുടെ അന്നം മുടങ്ങിയ സാഹചര്യമാണുള്ളതെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഇഎംഎസ് മുതല്‍ പിണറായി വിജയന്‍ വരെയുള്ള കമ്യൂണിസ്റ്റ് ഭരണത്തില്‍ നാട്ടുകാരുടെ അന്നം മുടങ്ങിയ സാഹചര്യമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റേഷന്‍ വിതരണത്തിന്റെ തടസങ്ങള്‍ നീങ്ങി എന്ന് ഭക്ഷ്യ വകുപ്പ് അവകാശപ്പെടുമ്പോഴും വിതരണം ചെയ്യും എന്ന് വാഗ്ദാനം നല്‍കുന്നത് ഡിസംബറിലെ അരിയാണെന്ന് രമേശ് ചെന്നിത്ത ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ജനുവരി മാസത്തിലെ അരി എന്ന് വിതരണം ചെയ്യും എന്നതിനെ കുറിച്ച് വ്യക്തതയില്ല. കയറ്റിറക്ക് തൊഴിലാളികളുടെ പ്രശ്‌നം തീര്‍ക്കുമ്പോള്‍ അടുത്ത പ്രശ്‌നം സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുന്നു. കമ്മീഷന്‍ നല്‍കാത്തതിനാല്‍ പഞ്ചസാര, മണ്ണെണ്ണ, ആട്ട എന്നിവ എടുക്കുന്നത് നിര്‍ത്തിവയ്ക്കാനാണ് റേഷന്‍ വ്യാപാരി സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല സൂചിപ്പിച്ചു. ഇഎംഎസ് മുതല്‍ പിണറായി വിജയന്‍ വരെയുള്ള കമ്യൂണിസ്‌റ് ഭരണത്തില്‍ നാട്ടുകാരുടെ അന്നം മുടങ്ങിയ സാഹചര്യമാണുള്ളതെന്ന് രമേശ് ചെന്നിത്തല കൂട്ടിചേര്‍ത്തു.
റേഷന്‍ വ്യാപാരികള്‍ പ്രശ്‌ന പരിഹാരത്തിനായി മൂന്ന് ദിവസം കൂടി സര്‍ക്കാരിന് നല്‍കിയിട്ടുണ്ടെന്നും ഇതിനുള്ളില്‍ ചര്‍ച്ച ചെയ്തു പരിഹരിച്ചില്ലെങ്കില്‍ 11 ആം തീയതി മുതല്‍ റേഷന്‍ വ്യാപാരികള്‍ സമരം തുടങ്ങുമെന്നും രമേശ് ചെന്നിത്തല കുറിച്ചു.

റേഷന്‍ മുടങ്ങും എന്നു മാത്രമല്ല പുറത്തെ വിപണിയില്‍ അരിവില കുതിച്ചു കയറുമെന്ന് സൂചിപ്പിച്ച രമേശ് ചെന്നിത്തല, ഒരു മാസത്തിനുള്ളില്‍ 7 രൂപ മുതല്‍ 10 രൂപ വരെയാണ് വിപണിയില്‍ അരി വില ഉയര്‍ന്നിരിക്കുന്നതെന്ന് വ്യക്തമാക്കി. ഐ എ എസ് കാര്‍ മുതല്‍ റേഷന്‍ വ്യാപാരികള്‍ വരെ പണിമുടക്കുമ്പോഴും ഇതൊന്നും അറിയാതെ റിപ് വാന്‍ വിങ്ക്ലിനെ പോലെ ഉറങ്ങുന്ന ഒരു മുഖ്യമന്ത്രി ആണ് നമുക്കുള്ളതെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

DONT MISS
Top