ഭീമനായി മോഹന്‍ലാല്‍ വെള്ളിത്തിരയില്‍; ‘രണ്ടാമൂഴം’ അടുത്ത വര്‍ഷം

രണ്ടാമൂഴം

കൊച്ചി: മോളിവുഡിലെ സൂപ്പര്‍താരം മോഹന്‍ലാല്‍ ഭീമനായി വേഷമിടുന്ന ‘രണ്ടാമൂഴം’ എന്ന ചിത്രം അടുത്ത വര്‍ഷം. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എംടി വാസുദേവന്‍ നായരാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്.

മനോരമ ന്യൂസ് ചാനലിന്റെ ന്യൂസ് മേക്കര്‍ പരിപാടിയിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്. അഭിനയം നിര്‍ത്താനുള്ള തന്റെ ആഗ്രഹത്തെ പറ്റിയും പരിപാടിയില്‍ നടന്‍ പറഞ്ഞു. ഏതാനും വര്‍ഷത്തിനുള്ളില്‍ അഭിനയം നിര്‍ത്തണമെന്ന ആഗ്രഹം തന്റെ മനസിലുണ്ടെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.

പുലിമുരുകന്റെ വിജയം, വിവാദ ബ്ലോഗുകള്‍, ദേശീയഗാനം, കമലിനും എംടിക്കും എതിരായ വിമര്‍ശനങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലെ തന്റെ അഭിപ്രായവും മോഹന്‍ലാല്‍ വിശദീകരിച്ചു.

DONT MISS
Top