ഗൗതം മേനോന്‍ ചിത്രത്തില്‍ പൃഥ്വിരാജ്; നാലു ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളും

ഫയല്‍ ചിത്രം

ഗൗതം വസുദേവ് മേനോന്റെ പുതിയ ചിത്രത്തിന്റെ ഭാഗമാകാന്‍ പൃഥ്വിരാജ് ഒരുങ്ങുന്നു.  മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ഒരുക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം മറ്റു ഭാഷകളിലെ സൂപ്പര്‍ താരങ്ങള്‍ അണിനിരക്കും. ചിത്രം മാറ്റിവെച്ചെന്നും മറ്റുമുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നിതിനെത്തുടര്‍ന്നാണ് താന്‍ ചിത്രത്തിന്റെ ഭാഗമാണെന്നും ഇതിനായി അഡ്വാന്‍സ് കൈപ്പറ്റിയിട്ടുണ്ടെന്നും പൃഥ്വിരാജ് പ്രതികരിച്ചത്.  ചിത്രത്തില്‍ സൗത്ത് ഇന്ത്യയിലെ മറ്റ് ഭാഷകളില്‍ നിന്നുള്ള പ്രമുഖതാരങ്ങളും അണിനിരക്കുന്നതിനാലാണ് ചിത്രീകരണം വൈകുന്നതെന്നും താരം പറഞ്ഞു.

വളരെക്കാലത്തിനു ശേഷം ഒരു വിവാഹ വേദിയില്‍ വെച്ച് കണ്ടുമുട്ടുന്ന നാല് സുഹൃത്തുക്കള്‍ ഒരുമിച്ച് യാത്ര പോകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് കഥയുടെ ഇതിവൃത്തമെന്നാണ് ലഭിക്കുന്ന വിവരം.   ചിത്രം സംബന്ധിച്ച് സംവിധായകന്‍, സിമ്പു, പുനീത് രാജ്കുമാര്‍, സായ് ധരം തേജ് തുടങ്ങിയവരുമായി ചര്‍ച്ചയിലാണ്. ഗൗതം മേനോന്‍ തന്നെയാണ് മലയാളത്തിലും തമിഴിലും ചിത്രം നിര്‍മ്മിക്കുന്നത്. കന്നടത്തില്‍ പുനീത് ചിത്രം നിര്‍മ്മിക്കും.  തെലുങ്കിലെ നിര്‍മ്മാതാവിനെ സംബന്ധിച്ച് തീരുമാനമായിട്ടില്ല.

DONT MISS
Top