ലാലേട്ടന്‍ പറഞ്ഞു, നിവിന്‍ പോളി ചെയ്തു; ‘ഒപ്പം’ ആഘോഷവേദിയില്‍ മോഹന്‍ലാലിന്റെ മീശ പിരിച്ച് നിവിന്‍ പോളി

നിവിന്‍ പോളിയും മോഹന്‍ലാലും

കൊച്ചി: മോഹന്‍ലാല്‍ എത്തുന്ന എല്ലാ വേദികളിലും അദ്ദേഹത്തിന്റെ ആരാധകര്‍ ആവശ്യപ്പെടുന്ന ഒരു കാര്യമാണ്, സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള ലാലേട്ടന്റെ മീശ പിരിക്കല്‍ നേരിട്ടു കാണണമെന്നത്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നായ ‘ഒപ്പ’ത്തിന്റെ വിജയാഘോഷ വേദിയിലും മോഹന്‍ലാലിന്റെ മാസ്റ്റര്‍ പീസായ മീശ പിരിക്കല്‍ ഉണ്ടായി. എന്നാല്‍ ഇത്തവണ നിവിന്‍ പോളിയാണ് ലാലേട്ടന്റെ മീശ പിരിച്ചത്. മോഹന്‍ ലാല്‍ തന്നെയാണ് നിവിനോട് മീശ പിരിച്ചോളാന്‍ പറഞ്ഞത്.

ഒപ്പത്തിന്റെ 101-ആം ദിനാഘോഷം കൊച്ചിയിലെ ഗോകുലം പാര്‍ക്ക് ഹോട്ടലിലാണ് നടന്നത്. മോഹന്‍ലാല്‍, പ്രിയദ9ര്‍ശന്‍, ആന്റണി പെരുമ്പാവൂര്‍, അജു വര്‍ഗീസ് എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങിനെത്തിയിരുന്നു. ചിത്രത്തില്‍ അന്ധനായ കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തിയത്.

ഹാസ്യത്തിന്റെ പതിവുപാത വിട്ട് സസ്‌പെന്‍സ് ത്രില്ലറായി ഒരുക്കിയ ഒപ്പം ഓണം റിലീസായാണ് തീയറ്ററുകളില്‍ എത്തിയത്. ചിത്രത്തില്‍ വിമലാ രാമനും അനുശ്രീയുമാണ് നായികമാരായി എത്തിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്.

യോദ്ധ, ഗുരു തുടങ്ങിയ ചിത്രങ്ങളില്‍ കാഴ്ചയില്ലാത്തയാളായി മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ മുഴുനീള വേഷം ആദ്യമായാണ്. പ്രത്യേക സാഹചര്യത്തില്‍ കൊലപാതകത്തിനു സാക്ഷ്യം വഹിക്കുന്നയാള്‍ പിന്നീട് കാഴ്ചയില്ലായ്മയോട് പടപൊരുതി കുറ്റവാളികളെ കണ്ടെത്താന്‍ ശ്രമിയ്ക്കുന്നതായിരുന്നു കഥയുടെ കാതല്‍.

വീഡിയോ കാണാം:

DONT MISS