കോഴിക്കോട് വടകരയില്‍ ട്രെയിനില്‍ നിന്നും പുകയില ഉല്പ്ന്നങ്ങള്‍ പിടികൂടി

ഫയല്‍ ചിത്രം

കോഴിക്കോട്: വടകരയില്‍ ട്രെയിനില്‍ നിന്നും  പുകയില ഉല്പ്ന്നങ്ങള്‍ പിടികൂടി. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 40 കിലോ പുകയില ഉല്പന്നങ്ങളാണ് ആര്‍പിഎഫും എക്‌സൈസും സംയുക്തമായി നടത്തിയ പരിശോധനിയില്‍ കണ്ടെത്തിയത്.

ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ക്കായി ഇതരസംസ്ഥാനങ്ങളില്‍ നിന്നും മദ്യവും മയക്കുമരുന്നും എത്തുന്നത് തടയാന്‍ ലക്ഷ്യമിട്ട്, എക്‌സൈസ് സംഘം നടപ്പിലാക്കിയ സ്‌പെഷ്യല്‍െ്രെഡവ് അവസാനിക്കാനിരിക്കേയാണ്, ട്രെയിനില്‍ വെച്ച് ഇത്രയധികം പുകയില ഉല്പന്നങ്ങള്‍ പിടികൂടിയത്.

മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന മലബാര്‍ എക്‌സ്പ്രസ് ഇന്നലെ രാത്രി 10 മണിയോടെ വടകരയില്‍ എത്തിയപ്പോള്‍ എക്‌സൈസ് ആര്‍പിഎഫും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഉല്പന്നങ്ങള്‍ കണ്ടെത്തിയത്.

ജനറല്‍ കമ്പാര്‍ട്ടുമെന്റിലെ സീറ്റിനടിയില്‍ ആളില്ലാപൊതിയായി ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു പുകയില ഉല്പന്നങ്ങള്‍. കെട്ട് തുറന്ന് പരിശോധിച്ചപ്പോള്‍ 4450 പാക്കറ്റ് പാന്‍മാസല ശേഖരം കണ്ടെത്തി.
ഇവ കൊണ്ടുവന്നവര്‍ക്ക് വേണ്ടി ട്രെയിനില്‍ പരിശോധന നടത്തിയെങ്കിലും ഇവരെ പിടികൂടാന്‍ കഴിഞ്ഞില്ല.

DONT MISS
Top