സെന്‍ഫോണ്‍ 3; ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ഫോണുമായി അസൂസ്

സ്മാര്‍ട്ട് ഫോണ്‍ വിപണന രംഗത്ത് തങ്ങളുടെതായ വ്യക്തിത്വം അസൂസ് കൈവരിച്ചത് അവരുടെ സെന്‍ഫോണ്‍ സീരിസ്സിന്റെ കടന്നുവരവോടെ ആയിരുന്നു. ഇപ്പോള്‍ ഇതേ ശ്രേണിയിലേക്ക് അവര്‍ പുതിയ സെന്‍ഫോണ്‍ 3 സൂം രാജ്യാന്തര ടെക്ക് മേളയായ സിഇഎസ് 2017ലൂടെ അവതരിപ്പിച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ഈ ഫോണിന് 5.5 ഡിസ്‌പ്ലേയും 5000 എംഎഎച്ച് ബാറ്ററിയുമാണുള്ളത് . സ്‌നാപ് ഡ്രാഗണ്‍ 625 പ്രോസ്സസര്‍ സെന്‍ഫോണ്‍ 3സൂമിന് കരുത്ത് പകരുന്നു.

അസൂസ് ഇതാദ്യമായി 12 മെഗാപിക്‌സലിന്റെ ഇരട്ട ക്യാമറകള്‍ അവതരിപ്പിക്കുന്നു എന്നത് ഒരു സവിശേഷത തന്നെയാണ്. മൂന്നു തരത്തിലുളള ഫോക്കസിങ് സംവിധാനം ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഫോണില്‍ ഒരു വസ്തു ഫോക്കസാകാന്‍ 3 സെക്കന്റെ് സമയമെടുക്കും. പരമാവധി രണ്ടു മടങ്ങ് സൂം ചെയ്യാം. സെന്‍ഫോണ്‍ 3 സൂം ഫോണിലെ സൂപ്പര്‍ പിക്‌സല്‍ ക്യാമറ സംവിധാനത്തിലൂടെ താരതമ്യേന എത് വെളിച്ചം കുറഞ്ഞ സാഹചര്യത്തിലും ചിത്രമെടുക്കാം. 170 ഗ്രാം കനമുള്ള ഫോണിലൂടെ 6 മണിക്കൂര്‍ തുടര്‍ച്ചയായി വീഡിയോ ചിത്രീകരിക്കുവാന്‍ സാധിക്കും. മറ്റു ഫോണുകള്‍ ചാര്‍ജു ചെയ്യുവാന്‍ പവര്‍ബാങ്കായും സെന്‍ഫോണിനെ 3 സൂമിനെ ഉപയോഗിക്കുവാന്‍ സാധിക്കുന്നതാണ്.

DONT MISS
Top