ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നും എക്സ്ചേഞ്ച് ഓഫറിലൂടെ ഐഫോണ്‍ സ്വന്തമാക്കാം, വെറും 10,000 രൂപയ്ക്ക്‌.. !

ദില്ലി: എക്‌സ്‌ചേഞ്ച് ഓഫറിലൂടെ പതിനായിരം രൂപയ്ക്ക് ആപ്പിള്‍ ഐ ഫോണ്‍ സ്വന്തമാക്കാനുള്ള സുവര്‍ണാവസരവുമായി ഫ്ലിപ്പ്കാര്‍ട്ട്. ആപ്പിള്‍ ഐ ഫോണി 6ന്റെ സ്‌പേസ് ഗ്രെ കളര്‍ മോഡലാണ് എക്‌സ്‌ചേഞ്ച് ഓഫറിലൂടെ ഐഫോണ്‍ ആരാധകര്‍ക്ക് സ്വന്തമാക്കാനാവുക.

31, 990 രൂപ വിലയുള്ള മോഡലാണ് എക്‌സ്‌ചേഞ്ച് ഓഫറിലൂടെ ഏകദേശം പതിനായിരം രൂപയ്ക്ക് ലഭിക്കുക. ഓഫറിന് പുറമേ തെരഞ്ഞെടുത്ത ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 5 ശതമാനം വരെ ഡിസ്‌കൗണ്ടും ലഭിക്കും. ഈ ഐഫോണ്‍ മോഡലിന് ഇഎംഐ സൗകര്യവും ഫ്ലിപ്പ്കാര്‍ട്ട് നല്‍കുന്നുണ്ട്.

ഐ ഫോണിനു വേണ്ടി എക്‌സ്‌ചേഞ്ച് ചെയ്യാന്‍ സാധിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ ലിസ്റ്റും ഫ്‌ലിപ്പ്കാര്‍ട്ട് മുന്നോട്ടുവയ്ക്കുന്നുണ്ട്. എക്‌സ്‌ചേഞ്ച് ചെയ്യുന്ന ഫോണിന്റെ മോഡലിനെ അടിസ്ഥാനപ്പെടുത്തിയാവും ഐ ഫോണിന്റെ വിലയില്‍ ലഭിക്കുന്ന ഇളവും. ഐഫോണ്‍ 6 എസ് ആണ് പരമാവധി ഡിസ്‌കൗണ്ട് ലഭിക്കുന്ന മോഡല്‍. 22000 രൂപയാണ് എക്സ്ചേഞ്ച് ഓഫറിലൂടെ ഇതിന് ലഭിക്കുന്ന ഇളവ്.

മോട്ടോ എക്‌സ് പ്ലേ, ഷവോമി റെഡ്മി എംഐ4, വണ്‍ പ്ലസ് വണ്‍, അസ്യൂസ് സെന്‍ഫോണ്‍2 തുടങ്ങിയ മോഡലുകള്‍ക്ക് 4000 രൂപ മുതല്‍ 6000 രൂപ വരെയാണ് എക്‌സ്‌ചേഞ്ച് ഓഫറില്‍ ഇളവ് ലഭിക്കുന്നത്. ഓഫര്‍ കാലയളവില്‍ ഐഫോണ്‍6 സില്‍വര്‍ 16gb മോഡല്‍ ലഭിക്കുന്നത് 36,990 രൂപയ്ക്കാണ്.

DONT MISS
Top