ബഹിരാകാശ ഗവേഷണത്തില്‍ ചരിത്രം സൃഷ്ടിക്കാന്‍ നാസ; ബ്ലാക്ക് ഹോളുകളെപ്പറ്റി പഠിക്കാന്‍ മുടക്കുന്നത് 188 മില്യന്‍ ഡോളര്‍

പ്രതീകാത്മക ചിത്രം

വാഷിംങ്ങ്ടണ്‍: ബഹിരാകാശ രംഗത്ത് മനുഷ്യന് ഇന്നും ഇരുളടഞ്ഞ സമസ്യയാണ് ബ്ലാക്ക് ഹോളുകള്‍. എന്നാല്‍ ബ്ലാക്ക് ഹോളുകളുടെ രഹസ്യങ്ങള്‍ ആഴത്തില്‍ പഠിക്കാന്‍ നാസ ഒരുങ്ങുന്നു. ഇമേജിംഗ് എക്‌സ് റേ പോളാരിമെട്രി എക്‌സ്‌പ്ലോറര്‍ (IXPE) എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനത്തില്‍ മൂന്ന് ബഹിരാകാശ ദൂരദര്‍ശിനികളും ക്യാമറകളുമുണ്ട്. ബ്ലാക്ക് ഹോളുകള്‍ പുറത്തുവിടുന്ന എക്‌സ് റേ രശ്മികളുടെ ധ്രുവീകരണം അളക്കാന്‍ ഈ ക്യാമറകള്‍ക്ക് സാധിക്കും.

‘നമുക്ക് ബ്ലാക്ക് ഹോളുകളേയും ന്യൂട്രോണ്‍ നക്ഷത്രങ്ങളേയും നേരേ പകര്‍ത്താനാവില്ല, പകരം അവ പുറത്തുവിടുന്ന രശ്മികള്‍ പഠിച്ച് നമുക്ക് ഏകദേശ ചിത്രം രൂപീകരിക്കാനാവും’ നാസയിലെ ശാസ്ത്രജ്ഞനായ പോള്‍ ഹെര്‍ട്‌സ് പറയുന്നു. ‘നാസയ്ക്ക് ഇത്തരം ഉദ്യമങ്ങള്‍ വിജയിപ്പിക്കാനുള്ള ശേഷിയും പരിചയവുമുണ്ട്. ഇമേജിംഗ് എക്‌സ് റേ പോളാരിമെട്രി എക്‌സ്‌പ്ലോറര്‍ (IXPE) ഈ മേഖലയില്‍ പുതിയ വാതായനങ്ങള്‍ തുറക്കും. അത് കണ്ടെത്തുന്നത് എന്താണെന്ന് ഇപ്പോള്‍ നമുക്ക് ഊഹിക്കാനേ സാധിക്കൂ’.

2020ലേ 188 മില്യണ്‍ മുടക്കുന്ന ഈ ഉദ്യമം പ്രായോഗികമാകൂ. എക്‌സ് റേ രശ്മികളുടെ ധ്രുവീകരണം അളക്കുന്ന സെന്‍സറുകള്‍ നിര്‍മിക്കുന്നത് ഇറ്റാലിയന്‍ സ്‌പേസ് ഏജന്‍സിയാണ്. ഇതോടെ ബ്ലാക്ക് ഹോളുകളെപ്പറ്റി കൂടുതല്‍ അറിയാനാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്ര ലോകം.

DONT MISS
Top