വിവരങ്ങളില്ലാതെ വിവരാവകാശ കമ്മീഷന്‍! പാകിസ്താന്റെ ആര്‍ടിഐ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് മലയാളി ഹാക്കര്‍മാര്‍; സൈറ്റില്‍ പെറുക്കിസ്ഥാന്‍ മുതല്‍ ഉള്ളി സുര വരെ

ഹാക്ക് ചെയ്യപ്പെട്ട വെബ്സൈറ്റ്

കൊച്ചി: കേരളത്തിന്റെ സൈബര്‍ ഇടങ്ങളില്‍ എന്ന് അതിക്രമിച്ച് കയറിയോ അന്ന് തുടങ്ങിയതാണ് പാക് സൈറ്റുകളുടെ ശനിദശ.. ഒന്നിനു പിറകെ ഒന്നായി തുടര്‍ച്ചയായാണ് പാകിസ്താനിലെ വെബ്‌സൈറ്റുകള്‍ ആക്രമിക്കപ്പെട്ടത്. ഇടയ്ക്ക് ഒറ്റപ്പെട്ട ചില ആക്രമണങ്ങള്‍ മാത്രമേ പാകിസ്താന് ഇന്ത്യയ്ക്ക് നേരെ നടത്താന്‍ കഴിഞ്ഞിട്ടുള്ളൂ.

ഇപ്പോഴിതാ പാകിസ്താന്‍ വിവരാവകാശ കമ്മീഷന്റെ വെബ്‌സൈറ്റാണ് കേരളത്തില്‍ നിന്നുള്ള ഹാക്കിംഗ് സംഘമായ ‘മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്’ കയ്യേറിയിരിക്കുന്നത്. പതിവ് പോലെ സൈറ്റില്‍ പോസ്റ്റ് ചെയ്യാനുള്ള യൂസര്‍ നെയിമും പാസ് വേര്‍ഡും  ട്രോളന്‍മാര്‍ക്ക് നല്‍കിക്കൊണ്ട് തന്നെയാണ് ഇവര്‍ ഹാക്ക് ചെയ്തിരിക്കുന്നത്.
http://www.kprti.gov.pk/ എന്ന വെബ്‌സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്ക് ചെയ്യപ്പെട്ടതോടെ മലയാളി ട്രോളന്‍മാര്‍ പോസ്റ്റുകള്‍ നിറച്ച് വെബ്‌സൈറ്റ് ‘സമ്പന്നമാക്കി’യിട്ടുണ്ട്. വെബ്‌സൈറ്റില്‍ പ്രവേശിച്ച ശേഷം പാസ്വേഡും യൂസര്‍നെയിമും മാറ്റരുത് എന്ന അഭ്യര്‍ത്ഥനയോടെയാണ് മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് ഇക്കാര്യം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മല്ലു സൈബര്‍ സോള്‍ജിയേഴ്‌സിന്റെ  ഫെയ്‌സ്ബുക്ക് പോസ്റ്റ്:

Pakistan government Right to Information Commission, Khyber Pakhtunkhwa official website got hacked by Mallu Cyber…

Posted by Mallu Cyber Soldiers on Tuesday, January 3, 2017

DONT MISS
Top