സല്‍മാന്‍ഖാന്റെ ബിഗ്ഗ് ബോസ്സില്‍ ഷാരൂഖ്‌ ഖാന്‍ എത്തുന്നു

ബോളിവുഡിലെ ഖാന്‍മാര്‍ ഇപ്പോള്‍ സൗഹ്യദത്തിലാണ്. കിങ് ഖാന്‍ തന്റെ പുതിയ ചിത്രമായ റയീസിന്റെ പ്രചരണാര്‍ത്ഥം സല്‍മാന്‍ഖാന്‍ അവതരിപ്പിക്കുന്ന ടെലിവിഷന്‍ ഷോ ബിഗ്ഗ് ബോസില്‍ എത്തുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലോണവാലയിലെ സെറ്റില്‍ ജനുവരി 20ന് ചിത്രീകരിക്കുന്ന സെമിഫൈനല്‍ എപ്പിസോഡിലാണ് ഷാരുഖ് എത്തുന്നത്. ഇതിനു മുന്‍പ് കജോളിനോടൊപ്പം അഭിനയിച്ച ദില്‍വാലയുടെ പ്രചരണാര്‍ത്ഥവും ഷാരുഖ് ഖാന്‍ ബിഗ്ഗ് ബോസ് ഷോയില്‍ എത്തിയിരുന്നു. ചിത്രത്തില്‍ മദ്യമാഫിയ തലവന്റെ വേഷത്തിലാണ് ഷാരൂഖ് എത്തുന്നത്.

രാഹുല്‍ ദൊലാഖിയ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ സണ്ണി ലിയോണ്‍ അഭിനയിച്ച ഗാനം യൂടൂബില്‍ തരംഗമായിരുന്നു. നവാസുദ്ദീന്‍ സിദ്ദിഖി, ഫര്‍ഹാന്‍ അക്തര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. മലയാളിയും പ്രശസ്ത ബോളിവുഡ് ഛായാഗ്രഹകനുമായ കെ യു മോഹനന്‍ ആണ് ചിത്രത്തിന്റെ ഛായഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

DONT MISS
Top