സിനിമ പ്രതിസന്ധി രൂക്ഷം; തീയറ്ററുകള്‍ മുഴുവന്‍ അടച്ചിടാന്‍ ആലോചന

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമ പ്രതിസന്ധി രൂക്ഷമാവുന്നു. സംസ്ഥാനത്തെ മുഴുവന്‍ തീയറ്ററുകളും അടച്ചിടാന്‍ ആലോചന. അന്തിമ തീരുമാനം ഈ മാസം പത്തിന് ചേരുന്ന യോഗത്തില്‍ ഉണ്ടാകും.

സിനിമകളുടെ തീയറ്റര്‍ വിഹിതത്തിന്റെ അമ്പത് ശതമാനം വേണമെന്ന തീയറ്റര്‍ ഉടമകളുടെ ആവശ്യം നിര്‍മ്മാതാക്കളും വിതരണക്കാരും അംഗീകരിക്കാത്തതിനെത്തുടര്‍ന്നാണ് പ്രതിസന്ധി രൂക്ഷമായത്. ഇക്കാര്യത്തില്‍ പരിഹാരം കാണാന്‍ മന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും തര്‍ക്കത്തിന് പരിഹാരം ഉണ്ടായില്ല.

അന്യഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് മുന്നോട്ട് പോകുമെന്നാണ് തീയറ്റര്‍ ഉടമകള്‍ പറഞ്ഞിരുന്നത്. എന്നാല്‍ പുതിയ അന്യഭാഷാ ചിത്രങ്ങള്‍ ഇല്ലാത്തത് കൂടുതല്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നതിനാലാണ് തീയറ്റര്‍ അടച്ചിടാന്‍ ആലോചിക്കുന്നത്.

പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍, ജയസൂര്യ ചിത്രം ഫുക്രി, പൃഥ്വിരാജ് ചിത്രം എസ്ര, മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നിവയുടെ റിലീസ് അവതാളത്തിലായിരിക്കുകയാണ്.

DONT MISS
Top