ഇരട്ടകളുടെ ജനനം മിനുറ്റുകളുടെ വ്യത്യാസത്തില്‍; ഒരാള്‍ 2016-ല്‍ മറ്റേയാള്‍ 2017-ല്‍

പ്രതീകാത്മക ചിത്രം

തങ്ങളുടെ ജനന തിയ്യതിയുടെ പേരില്‍ പ്രശസ്തരായിരിക്കുകയാണ് സാന്‍ഡിയാഗോയിലെ ഈ ഇരട്ടക്കുട്ടികള്‍. മിനുറ്റുകളുടെ വ്യത്യാസത്തിലാണ് ഇരുവരുടേയും ജനനമെങ്കിലും ‘ഒരു വര്‍ഷത്തെ’ വ്യത്യാസമുണ്ട് ഇവരുടെ ജനന തിയ്യതികള്‍ തമ്മില്‍.

2016 ഡിസംബര്‍ 31-ന് രാത്രിയാണ് സാന്‍ഡിയാഗോയിലെ സ്ത്രീകള്‍ക്കും ശിശുക്കള്‍ക്കുമായുള്ള മേരി ബ്രിച്ച് ആശുപത്രിയില്‍ ഇവരില്‍ ആദ്യത്തെയാളുടെ ജനനം. അര്‍ധരാത്രി 11:56-നായിരുന്നു കുഞ്ഞ് ജനിച്ചത്. മിനുറ്റുകള്‍ക്ക് ശേഷം പുതുവര്‍ഷം പിറന്നപ്പോള്‍ രണ്ടാമത്തെ കുഞ്ഞും പിറന്നു.

എന്നാല്‍ ഇത്തരമൊരു കൗതുകം ഉണ്ടെന്ന് കരുതി കുഞ്ഞുങ്ങളെ പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ കുടുംബം തയ്യാറായില്ല. കഴിഞ്ഞ വര്‍ഷവും ഇതേ സ്ഥലത്ത് നിന്ന് സമാനമായ വാര്‍ത്ത വന്നിരുന്നു. അന്ന് കെയ്‌സര്‍ പെര്‍മനെന്റ് സിയോണ്‍ മെഡിക്കല്‍ സെന്ററിലായിരുന്നു ഇത്.

DONT MISS
Top