ടെലികോം രംഗത്തെ പോര് മുറുക്കി പുതുവര്‍ഷത്തിലും ബിഎസ്എന്‍എല്‍

ദില്ലി: റിലയന്‍സിന്റെ ജിയോ സൗജന്യ സേവനം നീട്ടിയതോടെ ഉപഭോക്താക്കളെ നഷ്ടപ്പെടാതിരിക്കാന്‍ ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ച പുതിയ ഓഫറുകള്‍ ജനുവരി ഒന്നുമുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമായിതുടങ്ങി. ബിഎഎസ്എന്‍എല്‍ നേരത്തെ പ്രഖ്യാപിച്ച 144, 399 രൂപയുടെ പ്ലാനുകളാണ് ലഭ്യമായത്. 144 രൂപക്ക് റീചാര്‍ജ് ചെയ്താല്‍ രാജ്യത്ത്  എവിടേയ്ക്കും പരിധിയില്ലാതെ വിളിക്കാം. 28 ദിവമാണ് പ്ലാന്‍ പരിധി. ലോക്കല്‍, നാഷണല്‍ കോള്‍ സൗജന്യമായി ലഭിക്കുന്നതിന് പുറമെ. 300 എംബി നെറ്റ് ഡാറ്റ, എന്നിവയും ലഭിക്കും. ഒരു മാസത്തേക്കാണ് പ്ലാന്‍.

പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്കും ഈ ഓഫര്‍ ലഭ്യമാകും.  399 രൂപക്ക് റീചാര്‍ജ് ചെയ്താല്‍ രാജ്യത്ത് എവിടേയുമുള്ള ഏത് നമ്പറിലേക്കും സൗജന്യമയി വിളിക്കാം. കൂടാതെ ഒരു ജിബി ഡാറ്റയും ഈ ഓഫറിനൊപ്പം ലഭ്യമാവും. സംസ്ഥാനത്തിനകത്ത് തന്നെയുള്ള ഏത് നമ്പരിലേക്കും സൗജന്യമായി വിളിക്കാന്‍ 341 രൂപയുടെ ഓഫറാണുണ്ടായത്. ഈ ഓഫറുകല്‍ പോസ്റ്റ് പെയഡ് പ്രീ പെയ്ഡ് കണക്ഷനുകള്‍ക്ക് ലഭ്യമാവുമെന്ന് ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ വ്യക്തമാക്കി.

ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച് സൗജന്യ സേവനവുമായി ജിയോ വന്നത് മുതല്‍ വോഡഫോണും, എയര്‍ടെല്ലും, ഐഡിയയുമടക്കം സ്വകാര്യ കമ്പനികളെല്ലാം നിരക്കുകള്‍ വെട്ടിക്കുറച്ചപ്പോള്‍ ബിഎസ്എന്‍എല്ലും കുറഞ്ഞ നിരക്കിലുള്ള പ്ലാനുമായി രംഗത്തെത്തിയിരുന്നു. സെപ്തംബര്‍ അഞ്ചിനാണ് നെറ്റ്, കോള്‍ എന്നിവ സൗജന്യമാക്കി ജിയോ പുറത്തിറങ്ങിയത്. ഈ ഓഫര്‍ പിന്നീട് മാര്‍ച്ച് വരെ നീട്ടുകയായിരുന്നു

DONT MISS
Top