സ്വന്തം നാട്ടിലും കരോലിനയ്ക്ക് മുന്നില്‍ തലകുനിച്ച് പിവി സിന്ധു

ഹൈദരാബാദ്: പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗില്‍ കരോലിന മരീന് മുന്നില്‍ തോറ്റ് പിവി സിന്ധു. ഒളിമ്പിക്‌സ് ഫൈനലിന്റെ തനിയാവര്‍ത്തനമായ ഉദ്ഘാടന മത്സരത്തില്‍ സ്വന്തം നാട്ടുകാരുടെ മുന്നില്‍ സിന്ധുവിന്റെ തിരിച്ചടി. സിന്ധുവിന്റെ മോഹങ്ങളെ തുടക്കത്തില്‍ തന്നെ ചിറകരിഞ്ഞ് കരോലിന മത്സരത്തില്‍ ഉജ്ജ്വല വിജയമാണ് കരസ്ഥമാക്കിയത്.

പിബിഎല്ലിന്റെ ഉദ്ഘാടന മത്സരത്തില്‍ തന്നെ ജയിച്ച ഹൈദരബാദ് ഹണ്ടേഴ്‌സിന് ചെന്നൈ സ്മാഷേസിനെതിരെ 1-0 ന്റെ ലീഡ്. സിന്ധുവിന് ഒരിക്കല്‍ പോലും മത്സരത്തിലേക്ക് തിരിച്ച് വരാന്‍ അവസരം നല്‍കാതെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ക്കുകയായിരുന്നു കരോലിന.

ആദ്യ ഗെയിമില്‍ മികച്ച ആധിപത്യത്തോടെയായിരുന്നു കരോലിന ജയിച്ചത്. രണ്ടാം ഗെയിമില്‍ സിന്ധു തിരികെ വരാന്‍ ശ്രമിക്കുകയുണ്ടായി. എന്നാല്‍ അവസാന ഗെയിമില്‍ സിന്ധുവിനെ നിഷ്പ്രഭയാക്കി കരോലിന വിജയം ഉറപ്പിക്കുകയായിരുന്നു. സ്‌കോര്‍ 11-8, 12-14, 11-2.

DONT MISS
Top