ഐഫോണ്‍ നിര്‍മ്മാണം വെട്ടിക്കുറയ്ക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നു; കാരണം ഇങ്ങനെ

പ്രതീകാത്മക ചിത്രം

ലോകത്തെ ഏറ്റവും മികച്ച സ്മാര്‍ട്ട് ഫോണുകളില്‍ ഒന്നാണ് ഐഫോണ്‍. ആപ്പിളിന്റെ ഈ ഉല്‍പ്പന്നം ലോകത്ത് ഏറ്റവും വില്‍പ്പനയുള്ള ഉല്‍പ്പന്നങ്ങളില്‍ ഒന്നാണ്. എന്നാലും ആപ്പിളില്‍ നിന്ന് പുറത്ത് വരുന്നത് അത്ര നല്ല റിപ്പോര്‍ട്ടുകള്‍ അല്ല. പ്രീമിയം ഐഫോണുകളുടെ ഉല്‍പ്പാദനം ആപ്പിള്‍ വെട്ടിക്കുറയ്ക്കാന്‍ പോകുകയാണെന്നാണ് ഒടുവിലായി പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

പുതുവര്‍ഷപ്പുലരി തൊട്ടുള്ള മൂന്ന് മാസങ്ങളില്‍ ഐഫോണുകളുടെ ഉല്‍പ്പാദനം 10 ശതമാനത്തോളം വെട്ടിക്കുറയ്ക്കാനാണ് ആപ്പിളിന്റെ തീരുമാനം. ആപ്പിളിന്റെ ഏഷ്യയിലെ വിതരണക്കാരില്‍ നിന്നാണ് ഈ വാര്‍ത്ത പുറത്തു വന്നത് എന്നാണ് ജപ്പാനിലെ പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. വാര്‍ത്ത ശരിയാണെങ്കില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ആപ്പിള്‍ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനൊരുങ്ങുന്നത്.

ഐഫോണ്‍ പരമ്പരയിലെ ഏറ്റവും പുതിയ ഫോണുകളായ ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് എന്നീ മോഡലുകളുടെ വരെ ഉല്‍പ്പാദനം ആപ്പിള്‍ വെട്ടിക്കുറയ്ക്കുമെന്നാണ് അറിയുന്നത്. ഉല്‍പ്പാദനം കുറയ്ക്കാനുള്ള കാരണവും ആപ്പിളില്‍ നിന്ന് ലഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ആപ്പിളിന്റെ ഐഫോണുകള്‍ വാങ്ങാന്‍ ആളില്ല എന്നതാണ് ഉല്‍പ്പാദനം കുറയ്ക്കാനുള്ള കാരണം. സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങുന്നവര്‍ വളരെയധികം ശ്രദ്ധിക്കുന്നത് ഫോണിലെ ക്യാമറയാണ്. ക്യാമറ സെന്‍സറുകള്‍ ഇല്ല എന്നതാണ് ഐഫോണിന്റെ പോരായ്മയായി വിലയിരുത്തുന്നത്.

അതേ സമയം ഗൂഗിള്‍ അവതരിപ്പിച്ച ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണായ പിക്‌സലില്‍ നിന്ന് ആപ്പിള്‍ നേരിടുന്നത് കനത്ത വെല്ലുവിളിയാണ്. ജനപ്രീതിയില്‍ ഐഫോണ്‍ 7-നേക്കാള്‍ മുന്നില്‍ നില്‍ക്കുന്നത് പിക്‌സലാണ്.

DONT MISS
Top